Leading News Portal in Kerala

കൊല്ലത്ത് ഒരുമിച്ച് കാറിൽ വന്ന യുവാക്കൾ തമ്മിൽ സംഘർഷം; കാറിന് തീയിട്ടു Friends who came together in a car in Kollam had a fight the car was set on fire | Kerala


Last Updated:

കാറിൽ തീ പടർന്നതോടെ യുവാക്കൾ പല വഴിക്ക് ഓടി രക്ഷപെട്ടു

പ്രതീകാത്മക ചിത്രം  (എഐ ജനറേറ്റഡ്)പ്രതീകാത്മക ചിത്രം  (എഐ ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)

കൊല്ലത്ത് ഒരുമിച്ച് കാറിൽ വന്ന യുവാക്കൾ തമ്മിലുണ്ടായ തമ്മിലുണ്ടായ സംഘർഷത്തിനിടെ കാറിന് തീയിട്ടു. കൊല്ലം പൂതക്കുളം ഇടയാടിയിൽ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. സംഘർഷത്തിനിടെ യുവാക്കൾ വടിവാൾ വീശി. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ കാറിന് തീയിടുകയായിരുന്നു.

കാറിൽ തീ പടർന്നതോടെ യുവാക്കൾ പല വഴിക്ക് ഓടി രക്ഷപെട്ടു. നാല് പേരാണ് കാറിൽ വന്നതെന്നും അവരെ മുൻപെങ്ങും പ്രദേശത്ത് കണ്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. . കെഎൽ 5 എച്ച് 6490 ചുവപ്പ് മാരുതി കാറാണ് കത്തിയത്. അഗ്നിരക്ഷാ സേന എത്തി തീകെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു