15 വയസുള്ള മകളെ പിറകെ നടന്ന് ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു man set fire to autorickshaw of a 15-year-old girls father in palakkad after questioning him about harassing his daughter by following her | Kerala
Last Updated:
കേസ് ഒത്തുതീർക്കാൻ യുവാവിന്റെ വീട്ടുകാർ ശ്രമിക്കുന്നതായി പരാതി ഉയിരുന്നുണ്ട്
15 വയസുള്ള മകളെ പിറകെ നടന്ന് ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു.പാലക്കാട് മേപ്പറമ്പിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. മേപ്പറമ്പ് സ്വദേശി റഫീഖിൻ്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ആഷിഫ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
15 വയസുള്ള മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ റഫീഖിൻ്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. റഫീഖിൻ്റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറികഷ. കേസ് ഒത്തുതീർക്കാൻ പ്രതിയുടെ വീട്ടുകാർ ശ്രമിക്കുന്നതായി പരാതി ഉയിരുന്നുണ്ട്. എന്നാൽ യാതൊരു വിധ ഒത്തു തീർപ്പിനും തയാറല്ലെന്നാണ് റഫീഖിന്റെ കുടുബം അറിയിച്ചത്.
Palakkad,Kerala
August 03, 2025 6:20 PM IST