Leading News Portal in Kerala

ജിയോ ഫോൺ വാങ്ങുന്നവർക്ക് പ്രത്യേക ഓഫർ; 2 മാസത്തെ ₹234 പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ അധിക 2 മാസ സൗജന്യ ജിയോ കണക്റ്റിവിറ്റി| Special Offer for Jio Phone Buyers Additional 2 months free Jio connectivity on recharge with Rs 234 plan for 2 months | Tech


Last Updated:

999 രൂപയാണ് ജിയോ ഭാരത് 4ജി ഫോണിന്റെ കുറഞ്ഞ മോഡലിന്റെ വില. ഈ ഫോണിൽ യു പി ഐ സേവനങ്ങൾ ലഭ്യമാണ്. 1299 രൂപയുടെ മറ്റൊരു മോഡലും ലഭ്യമാണ്.

കൊച്ചി: ജിയോ ഫോൺ വാങ്ങുന്നവർക്കായി ജിയോയുടെ പരിമിതകാല ഓഫർ പ്രഖ്യാപിച്ചു. ഒരു ജിയോഭാരത് ഫോൺ വാങ്ങി 2 മാസത്തെ അൺലിമിറ്റഡ് ₹234 പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ 2 മാസം കൂടി സൗജന്യമായി നേടാം. പുതിയതോ അല്ലെങ്കിൽ നിലവിലുള്ളതോ ആയ ജിയോ സിമ്മിൽ ഈ പ്ലാൻ ലഭ്യമാകും.

ജിയോ ഭാരത് ഫോണുകളിൽ മാത്രമാണ് 2 മാസത്തെ സൗജന്യ സേവനം ലഭ്യമാകുന്നത്. ₹234 അടിസ്ഥാന പ്ലാനിൽ 28 GB (0.5GB/ദിവസം) അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, 300 SMS/28 ദിവസം,ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ, 56 ദിവസത്തെ വാലിഡിറ്റി എന്നിവ ലഭ്യമാകും. പുതിയ ജിയോഭാരത് ഫോണുകൾക്കൊപ്പം ഈ പ്ലാനിൽ 56 കൂടി ദിവസങ്ങൾ അധികമായി ലഭിക്കുന്നു.

999 രൂപയാണ് ജിയോ ഭാരത് 4ജി ഫോണിന്റെ കുറഞ്ഞ മോഡലിന്റെ വില. ഈ ഫോണിൽ യു പി ഐ സേവനങ്ങൾ ലഭ്യമാണ്. 1299 രൂപയുടെ മറ്റൊരു മോഡലും ലഭ്യമാണ്.

ജിയോ ഉപയോക്താകൾക്ക് ഐപിഎൽ സീസൺ മുഴുവൻ തത്സമയ ക്രിക്കറ്റ് സ്ട്രീമിംഗിനായി നിരവധി സ്പെഷ്യൽ പ്ലാനുകൾ ലഭ്യമാണ്.

ഡാറ്റയും അൺലിമിറ്റഡ് വോയ്‌സും സംയോജിപ്പിക്കുന്ന 749 രൂപ ക്രിക്കറ്റ് പ്ലാനിൽ 200 ജി ബി ഡാറ്റയും 90 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും , ഒരു ദിവസം മാത്രം വാലിഡിറ്റിയുള്ള 49 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് ഡാറ്റയും, നിലവിലെ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാവുന്ന 222 രൂപയുടെ ക്രിക്കറ്റ് ഡാറ്റ പ്ലാനിൽ 50 ജി ബി ഡാറ്റയും ലഭ്യമാകും. 19 രൂപയുടെയും 29 രൂപയുടെയും പ്ലാനുകളിൽ യഥാക്രമം 1 .5 ജി ബി, 2 .5 ജി ബി വീതം ഡാറ്റ ലഭ്യമാകും.

മലയാളം വാർത്തകൾ/ വാർത്ത/Tech/

ജിയോ ഫോൺ വാങ്ങുന്നവർക്ക് പ്രത്യേക ഓഫർ; 2 മാസത്തെ ₹234 പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ അധിക 2 മാസ സൗജന്യ ജിയോ കണക്റ്റിവിറ്റി