സാനുമാഷ് 96-ാം വയസിൽ തുടർച്ചയായി കണ്ടത് 15 സിനിമകൾ ;മോഹൻ ലാലിനെക്കുറിച്ച് പുസ്തകമെഴുതാൻ Prof MK sanu watched 15 films within weeks to write a book about actor Mohanlal at the age of 96 | Kerala
Last Updated:
വാനപ്രസ്ഥം, തന്മാത്ര, കമലദളം, ദൃശ്യം, ഭരതം തുടങ്ങിയ സിനിമകളെല്ലാം പുസ്തക രചനയ്ക്കു വേണ്ടി കണ്ടു തീർത്തു
നടന വിസ്മയം മോഹൻലാലിനെക്കുറിച്ചുള്ള പുസ്തകമെഴുതാൻ ആഴ്ചകൾക്കുള്ളിൽ സാഹിത്യ നിരൂപകനും അധ്യാപകനുമായ പ്രൊഫ.എംകെ സാനു കണ്ടത് 15 ചിത്രങ്ങൾ. തന്റെ 96-ാം വയസിലാണ് ‘മോഹൻലാൽ: അഭിനയകലയിലെ ഇതിഹാസം’ എന്ന പുസ്തകം അദ്ദേഹം എഴുതുന്നത്. പുസ്തകമെഴുതാൻ തീരുമാനിച്ച് ആഴ്ചകൾക്കുള്ളലാണ് ഒന്നിന് പുറകെ ഒന്നായി 15 മോഹൻലാൽ ചിത്രങ്ങൾ എംകെ സാനു കണ്ടത്. വാനപ്രസ്ഥം, തന്മാത്ര, കമലദളം, ദൃശ്യം, ഭരതം തുടങ്ങിയ സിനിമകളെല്ലാം പുസ്തക രചനയ്ക്കു വേണ്ടി കണ്ടു തീർത്തു. പല ചിത്രങ്ങളും മുൻപ് കണ്ടിതാണെങ്കിലും പുസ്തക രചനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ചിത്രങ്ങൾ വീണ്ടും കാണുകയായിരുന്നു.
മൂന്ന് മാസം കൊണ്ടാണ് പുസ്തകം പൂർത്തിയാക്കിയത്. എഴുത്ത് ഏതാണ്ട് അവസാനിച്ച ഘട്ടത്തിൽ സംഭവിച്ച പുസതകമായതിനാൽ ഇതു സാധ്യമായതെങ്ങനെയെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും ഏതോ ഒരു ശക്തി നയിച്ചെന്നാണു തോന്നുന്നതെന്നും സാനുമാഷ് പറഞ്ഞിരുന്നു. അഭിനയത്തിനു പല രീതികളും ഭാവങ്ങളുമുണ്ട്. അഭിനേതാവിന്റെ ശോകവുമായി പ്രേക്ഷകൻ താദാത്മ്യം പ്രാപിക്കുന്നതുപോലെ അഭിനയിക്കുന്നതാണ് ഒരു രീതി.കഥാപാത്രത്തിൽനിന്ന് അകന്നുനിന്ന് ആ അവസ്ഥയെക്കുറിച്ചു ചിന്തിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതാണ് മറ്റൊന്ന്. ഇതു രണ്ടും സമന്വയിക്കുന്ന അദ്ഭുതം ‘തന്മാത്ര’ കണ്ടപ്പോൾ തനിക്ക് അനുഭവപ്പെട്ടെന്നും സാനുമാഷ് പറഞ്ഞിരുന്നു. വളരെ ഇഷ്ടപ്പെട്ടെന്നും ഇനിയൊരു ജന്മമുണ്ടെങ്കിൽപോലും കടപ്പാട് തീരില്ല എന്നുമായിരുന്നു പുസ്തകം വായിച്ചശേഷം മോഹൻലാൽ പ്രതികരിച്ചത്.
Thiruvananthapuram,Kerala
August 03, 2025 2:04 PM IST