Leading News Portal in Kerala

‘ഫ്യൂഡൽ വ്യവസ്ഥകളെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമം, ആ കുന്തമുനയ്ക്ക് മൂർച്ചകൂട്ടാനുള്ള പ്രസ്താവനയാണ് അടൂർ നടത്തിയത് : കെ രാധാകൃഷ്ണൻ എംപി|K Radhakrishnan MP against adoor gopalakrishnan controversial statement in film conclave | Kerala


Last Updated:

പിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ കഴിയണമെന്ന സന്ദേശമല്ലേ അടൂർ നൽകേണ്ടതെന്നും കെ രാധാകൃഷ്ണൻ എംപി

News18News18
News18

സിനിമ കോൺക്ലേവ് വേദിയിലെ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി. അടൂരിനെ പോലെ ഉന്നതനായ സംവിധായകൻ ഇങ്ങനെ പറയുമോ എന്നത് സംശയം തോന്നിയെന്നും പിന്നീട് അങ്ങനെ പറഞ്ഞതായി വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു.

സിനിമാരംഗം കൂടുതൽ മെച്ചപ്പെടുത്തേണ്ടതായിട്ടുള്ള ചർച്ചകളാണ് ഉയർന്നു വരേണ്ടത്. ഒരിക്കലും അദ്ദേഹത്തെപ്പോലെ ഒരാൾ പറയാൻ പാടില്ലാത്തത് ആണ്.അദ്ദേഹം തൊഴിലാളികളെ അപഹസിച്ചു. സ്ത്രീകൾ, ദളിത് എന്നിവരെ പ്രോത്സാഹിപ്പിക്കേണ്ട വർത്തമാനം പറയേണ്ട ആൾ അത്തരം ഒരു പ്രസ്ഥാവന നടത്തി ഫ്യൂഡൽ വ്യവസ്ഥകളെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമം നടത്തുന്നു. ആ കുന്തമുനയ്ക്ക് മൂർച്ചകൂട്ടുവാനുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.

റോസിയെയും, വിഗതകുമാരൻ സിനിമ പശ്ചാത്തലവും എം.പി ഓർപ്പെടുത്തി. പ്രത്യേക പരിഗണന നൽകേണ്ടതുകൊണ്ടാണ് ആനുകൂല്യം ഏർപ്പെടുത്തുന്നത്. പാർശ്വവൽകരിക്കപ്പെട്ടവർക്ക് വേണ്ടി അടൂർ ചെയ്ത സിനിമകൾ സംശയിക്കേണ്ടി വരുന്നു. അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എംപി പറഞ്ഞു.

സ്ത്രീകളും ദളിതരും സിനിമാരംഗത്തേക്ക് കടന്നു വരട്ടെ എന്നാണ് അദ്ദേഹത്തെ പോലുള്ളവർ വിചാരിക്കേണ്ടത്. പാവപ്പെട്ടവരുടെ വിഷയങ്ങൾ എഴുതി ചിലർ ഉയർന്നുവരും. എന്നാൽ അത്തരം വിഭാഗങ്ങളോടുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്.

പിന്നോക്ക ജനവിഭാഗങ്ങളോടുള്ള മനോഭാവം ഇപ്പോഴും ചില ആളുകൾക്ക് മാറിയിട്ടില്ല. പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം നൽകിയപ്പോൾ, നമ്മുടെ സഹോദരിമാരും സ്ത്രീകളും അവരുടെ കഴിവുകൾ തെളിയിച്ചു. അടൂർ പറഞ്ഞത് കേസെടുക്കാവുന്ന കുറ്റം ആണെന്നതിൽ സംശയമില്ല.

പിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ കഴിയണമെന്ന സന്ദേശമല്ലേ അടൂർ നൽകേണ്ടത് ? അടൂരിന്റെ വാക്കുകൾക്കല്ല, പുഷ്പവതിയുടെ വിമർശനങ്ങൾക്ക് കൈയ്യടിക്കുന്നവരുടെ എണ്ണമാണ് കൂടേണ്ടത്. കേസെടുത്തതിന്റെ പേരിൽ സാമൂഹ്യപരിവർത്തനം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളല്ല എന്നും മനുഷ്യരുടെ ചിന്താഗതി മാറണം എന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഫ്യൂഡൽ വ്യവസ്ഥകളെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമം, ആ കുന്തമുനയ്ക്ക് മൂർച്ചകൂട്ടാനുള്ള പ്രസ്താവനയാണ് അടൂർ നടത്തിയത് : കെ രാധാകൃഷ്ണൻ എംപി