ഇടുക്കിയിൽ ആറു വയസ്സുകാരിയേ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി|Six-year-old girl found dead in car in Idukki | Kerala
Last Updated:
കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്താണ് സംഭവം
ഇടുക്കി: തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയെയാണ് കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്താണ് സംഭവം. അസം സ്വദേശികളായ ദമ്പതികളും മകളും കുറച്ചുനാളുകളായി കേരളത്തിലാണ് താമസിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛർദിയും ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിനായി കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ട്.
തോട്ടത്തിന്റെ സമീപത്തായി നിർത്തിയിട്ടിരുന്ന തോട്ടം ഉടമയുടെ കാറിനുള്ളിൽ കുട്ടിയെ ഇരുത്തി ഇരുവരും ജോലിക്കായി പോയതായിരുന്നു. തുടർന്ന് മാതാപിതാക്കളെത്തി കാറിൽ നോക്കിയപ്പോഴാണ് കുട്ടി കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
August 04, 2025 9:33 PM IST