Leading News Portal in Kerala

ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെപ്റ്റംബറിലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്|India’s first Vande Bharat Sleeper train to launch in September says Ashwini Vaishnaw | India


Last Updated:

ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 16 കോച്ചുകളാണ് ഉണ്ടാകുക

News18News18
News18

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈ പുതിയ സെമി-ഹൈസ്പീഡ് ട്രെയിന്‍ രാജ്യത്തെ റെയില്‍ കണക്ടിവിറ്റിയെ കൂടുതല്‍ മാറ്റത്തിന് വിധേയമാക്കും. ഐസിഎഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎല്‍ (ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ആണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നത്. നൂതന സൗകര്യങ്ങളോടെ ഒരുക്കുന്ന ഈ ട്രെയിന്‍ യാത്രക്കാരുടെ രാത്രി യാത്രകളെ മാറ്റിമാറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ഗുജറാത്തിലെ ഭാവ്‌നഗറില്‍ ഞായറാഴ്ച നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ കേന്ദ്ര റെയില്‍വെ മന്ത്രി പറഞ്ഞു. നമോ ഭാരത്, അമൃത് ഭാരത്, വന്ദേഭാരത്, വരാനിരിക്കുന്ന വന്ദേ സ്ലീപ്പര്‍ തുടങ്ങിയ ട്രെയിനുകള്‍ രാജ്യത്തിന്റെ റെയില്‍ അടിസ്ഥാന സൗകര്യങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഭാവ്‌നഗര്‍ ടെര്‍മിനസ്-അയോധ്യ കാന്റ് എക്‌സ്പ്രസ്, രേവ-പൂനെ എക്‌സ്പ്രസ്, ജബല്‍പൂരിനെ റായ്പൂരുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിന്‍ എന്നീ മൂന്ന് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട്

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ റൂട്ട് ഇതുവരെയും അന്തിമമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം റെയില്‍വേ ബോര്‍ഡാണ് എടുക്കുക.

വന്ദേഭാരത് സ്ലീപ്പര്‍ കോച്ച്

ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 16 കോച്ചുകളാണ് ഉണ്ടാകുക. ഇത് മൂന്ന് ക്ലാസുകളായി തരംതിരിച്ചിരിക്കുന്നു. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഈ ട്രെയിനില്‍ ആകെ 1128 യാത്രക്കാരെ വഹിക്കാന്‍ കഴിയും.

വേഗത

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മറ്റ് സവിശേഷതകള്‍

യുഎസ്ബി ചാര്‍ജിംഗ് സൗകര്യമുള്ള ഇന്റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗണ്‍സ്‌മെന്റ്, വിഷ്വല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍, ഡിസ്‌പ്ലേ പാനലുകളും സുരക്ഷാ കാമറകളും, മോഡുലാര്‍ പാന്‍ട്രികള്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേക ബര്‍ത്തുകളും ടോയ്‌ലറ്റുകളും ഉള്‍പ്പെടെ ലോകോത്തര നിലവാരത്തിലാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫസ്റ്റ് എസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടി ചൂടുവെള്ളം ലഭിക്കുന്ന ഷവറുകളും ഉണ്ടാകും.

മലയാളം വാർത്തകൾ/ വാർത്ത/India/

ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെപ്റ്റംബറിലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്