Leading News Portal in Kerala

13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍|Kozhikode native arrested at Thiruvananthapuram airport with 13 kg of hybrid cannabis | Crime


Last Updated:

തായ്‌ലന്‍ഡില്‍ നിന്നാണ് പ്രതി കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് അറിയിച്ചു

News18News18
News18

തിരുവനന്തപുരം: 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. സുധീഷ് ടെൻസണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. തായ്‌ലൻഡിൽ നിന്നാണ് പ്രതി കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് അറിയിച്ചു. വിമാനമാർഗം കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനും തിരുവനന്തപുരം സിറ്റി പോലിസിലെ ഡാന്‍സാഫ് ടീമിനും രഹസ്യ വിവരം ലഭിച്ചിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീം വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനമിറങ്ങിയ സുധീഷിനെ അവിടെ ഉണ്ടായിരുന്ന ഡി. ആര്‍. ഐ ടീം പിടികൂടുകയായിരുന്നു. തായ്‌ലന്‍ഡില്‍ നിന്നും കഞ്ചാവ് വാങ്ങിയ ശേഷം ബാങ്കോക്ക് വഴി ദുബായിലേക്കും അവിടെ നിന്ന് എമിറ്റേറ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. അതേസമയം കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.