Leading News Portal in Kerala

അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു, പ്രകോപനമില്ലാതെ വെടിവയ്പ്പ്; സൈന്യം തിരിച്ചടിച്ചു|Pakistan army violates ceasefire along border opens fire without provocation indian Army retaliates | India


Last Updated:

2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിലാണ് വെടിവെയ്പ്പ് നടന്നത്

News18News18
News18

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിൽ ചൊവ്വാഴ്ച പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. 10 മുതൽ 15 മിനിറ്റ് വരെ നീണ്ടുനിന്ന പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. തോക്കുകളും പീരങ്കികളും ഉപയോ​ഗിച്ചായിരുന്നു ആക്രമണമണം.

മറുപടിയായി ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു, വെടിവയ്പ്പ് ഇപ്പോൾ അവസാനിച്ചു. എന്നിരുന്നാലും, തീവ്രവാദികൾ നുഴഞ്ഞുകയറാൻ ശ്രമിച്ചേക്കാമെന്ന സൂചനകൾ ലഭിച്ചതിനാൽ, നിയന്ത്രണരേഖയിലുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തി സേനയെ ഇടപെട്ട് അവരുടെ പ്രവേശനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണ് വെടിവയ്പ്പ് എന്ന് സംശയിക്കുന്നു.

2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിലാണ് വെടിനിർത്തൽ നടന്നത്. മെയ് മാസത്തിലെ ഓപ്പറേഷൻ സിന്ദൂരിനുശേഷം നടക്കുന്ന ആദ്യത്തെ വെടിനിർത്തൽ ലംഘനം കൂടിയാണിത്.

മലയാളം വാർത്തകൾ/ വാർത്ത/India/

അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു, പ്രകോപനമില്ലാതെ വെടിവയ്പ്പ്; സൈന്യം തിരിച്ചടിച്ചു