Leading News Portal in Kerala

അംഗനവാടിയിൽ കുട്ടിയെ പൂച്ച കടിച്ച വിവരം പുറത്തറിയിക്കാത്ത അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു | Cat scratches a school student teacher suspended | Kerala


Last Updated:

പൂച്ച കഴിഞ്ഞ ദിവസം രാത്രിയോടെ ചത്തു. ഇതോടെ കുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു

കുട്ടിക്കൊപ്പം പരാതിയുമായെത്തിയ കുടുംബാംഗങ്ങൾകുട്ടിക്കൊപ്പം പരാതിയുമായെത്തിയ കുടുംബാംഗങ്ങൾ
കുട്ടിക്കൊപ്പം പരാതിയുമായെത്തിയ കുടുംബാംഗങ്ങൾ

തിരുവനന്തപുരം: അംഗനവാടിയിൽ വച്ച് കുട്ടിയെ പൂച്ച കടിച്ച വിവരം പുറത്തറിയിക്കാത്ത അദ്ധ്യാപികയ്ക്ക് സസ്പെൻഷൻ. കാട്ടാക്കട കുറ്റിച്ചൽ പഞ്ചായത്ത് കുഴിയൻകോണം അംഗനവാടിയിലെ ടീച്ചർ നിഷയെയാണ് അന്വേഷണ വിധേയമായി ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞമാസം പതിനെട്ടാം തീയതി ആയിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടാകുന്നത്. കുറ്റിച്ചൽ പഞ്ചായത്തിലെ കുഴിയൻകോണം അംഗൻവാടിയിലെ വിദ്യാർത്ഥിയും, കുറ്റിച്ചൽ കോവിൽവിള സ്വദേശി സൈനബയുടെ മകനുമായ ഹൈസിൻ സഹാനെയാണ് പൂച്ച മാന്തിയത്.

പൂച്ച കഴിഞ്ഞ ദിവസം രാത്രിയോടെ ചത്തു. ഇതോടെ കുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പൂച്ചയുടെ മാന്തൽ ഉണ്ടായ ദിവസം അധ്യാപിക നിഷ ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്നും, കുട്ടി പറഞ്ഞിതിനെ തുടർന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് അധ്യാപിക പറഞ്ഞതെന്നും കുട്ടിയുടെ രക്ഷകർത്താക്കൾ ആരോപിക്കുന്നു.

എന്നാൽ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് വാക്സിൻ എടുത്തു തുടങ്ങിയെങ്കിലും പൂച്ച ചത്തതോടെ അവർ ആശങ്കയിലാണ്.

കുട്ടിയുടെ വിഷയത്തിൽ അനാസ്ഥയും അലംഭാവവും ടീച്ചർ കാണിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ടീച്ചറെ വെള്ളനാട് സി.ഡി.പി.ഒ. സസ്പെൻ്റ് ചെയ്തത്. അന്വേഷണ വിധേയമായി ഒരു മാസത്തേക്കാണ് സസ്പെൻഷൻ. അതേസമയം, സംഭവത്തിൽ കുഴിച്ചുമൂടിയ പൂച്ചയെ പുറത്തെടുത്ത് പാലോട് വെറ്റിനറി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

Summary: Family of an Anganwadi student raised a complaint after he suffered a scratch on the skin from a cat. The incident occurred on July 18 and the teacher failed to inform the family. The teacher got suspended pending inquiry