‘കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണെന്നു തോന്നും’; വെള്ളാപ്പള്ളി channel discussions and debates related to the arrest of nuns feels like third World War sas sndp general secretary vellappally natesan | Kerala
Last Updated:
ക്രൈസ്തവർ സംഘടിതരും വോട്ട് ബാങ്കാണെന്നും തെളിഞ്ഞെന്ന് വെള്ളാപ്പള്ളി
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണെന്നു തോന്നുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ കോൺഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയുമെല്ലാം ഛത്തിസ്ഗഡിലേക്ക് അതിവേഗം പോയെന്നും ശിവഗിരിമഠത്തിനു നേരെ അതിക്രമമുണ്ടായപ്പോള്‍ ഒരാളെയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മതം പ്രസംഗിച്ചവര്‍ കേമന്മാരും മതേതരത്വം പ്രസംഗിച്ചവര്‍ തൊഴിലുറപ്പുകാരുമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെങ്ങന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ക്രൈസ്തവർ സംഘടിതരും വോട്ട് ബാങ്കാണെന്നും തെളിഞ്ഞു. കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ ബിജെപിക്കാര്‍വരെ ഛത്തീസ്ഗഡിലേക്കോടി. ശിവഗിരി മഠത്തിന് നേരേ അതിക്രമമുണ്ടായപ്പോൾ ആരെയും കണ്ടില്ലെന്നും സമുദായത്തിന്റെ വോട്ടിനും വിലയുണ്ടെന്ന് തെളിയിക്കണമെന്നും വേലികെട്ടിയാല്‍ പോരാ ഉണ്ണാനും കഴിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്റെ സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ ചോദിച്ചപ്പോൾ മത വിദ്വേഷം പടർത്തുന്നയാളാക്കി. നിലമ്പൂരില്‍ സംസാരിച്ചത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ്. ക്ഷേത്രപ്രവേശനവും സംവരണവും നേടിയെടുത്തതുപോലെ, അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്നും രാഷ്ട്രീയ തടവറയില്‍ കിടക്കാതെ പോരാടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Alappuzha,Alappuzha,Kerala
August 04, 2025 2:55 PM IST
‘കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണെന്നു തോന്നും’; വെള്ളാപ്പള്ളി