തൃശൂരിൽ സ്കൂൾ കെട്ടിടത്തിന്റെ ഹാളിലെ സീലിങ് തകർന്നു വീണു; ദുരന്തമൊഴിവായത് അവധിയായതിനാല്‍| Roof collapase in Kodali government lp school in Thrissur | Kerala
Last Updated:
അസംബ്ലി ചേരുന്ന ഹാളിലെ സീലിങ്ങാണ് തകർന്നുവീണത്. ഫാനുകളും കസേരകളും നശിച്ചു
തൃശൂർ: കോടാലി സർക്കാർ എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകർന്നു വീണു. റെഡ് അലർട്ട് കാരണം സ്കൂൾ അവധിയായതിനാൽ വൻ അപകടം ഒഴിവായി. അസംബ്ലി കൂടുന്ന ഹാളിലെ സീലിങ്ങാണ് തകർന്നുവീണത്. ഫാനുകളും കസേരകളും നശിച്ചു. പുലർച്ചെയായിരുന്നു അപകടം.
2023ലാണ് 54 ലക്ഷംരൂപ ചെലവിൽ നിർമിച്ച ഹാൾ ഉദ്ഘാടനം ചെയ്തത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്ന് രക്ഷിതാക്കൾ പറയുന്നു. അശാസ്ത്രീയമായാണ് കെട്ടിടം നിർമിച്ചതെന്നും നേരത്തെ തകരാറുകൾ ചൂണ്ടിക്കാട്ടിയതാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ മാസം 31ന് പിടിഎ യോഗത്തിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു.
Thrissur,Thrissur,Kerala
August 06, 2025 2:36 PM IST