Leading News Portal in Kerala

ശേത്വാ മേനോൻ സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമകളിലും പരസ്യങ്ങളിലും നഗ്നത പ്രദർശിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് | Police case against Malayalam actor Shwetha Menon | Crime


Last Updated:

നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് എഫ്ഐആർ

ശ്വേതാ മേനോൻശ്വേതാ മേനോൻ
ശ്വേതാ മേനോൻ

നടി ശേത്വാ മേനോനെതിരെ (Shwetha Menon) ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടിയും, സിനിമകളിലും പരസ്യങ്ങളിലും നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് പരാതി. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. അശ്ലീല സൈറ്റുകളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് കച്ചവടം നടത്തി വരുമാനം ഉണ്ടാക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്നും പരാതിയിൽ പറയുന്നു. കൊച്ചി സെൻട്രൽ പോലീസാണ് കേസ് എടുത്തത്. ഐടി നിയമത്തിലെ 67 (എ) പ്രകാരവും, ഇമ്മോറൽ ട്രാഫിക് നിരോധന നിയമ പ്രകാരവുമാണ് കേസ്. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് എഫ്ഐആർ.

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്ന സാഹചര്യത്തിലാണ് കേസ് തലപൊക്കുന്നത്. ബാദൽ എന്ന സിനിമയിലാണ് ശ്വേതാ മേനോൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Summary: A case on non-bailable offences was taken against Shwetha Menon after a case was registered at the Kochi Central Police. In a complaint filed by Martin Menacherry, the actor has allegedly displayed obscenity through movies and advertisement targeting revenue. The FIR states that the actor circulated nude scenes via social media and obscene sites. The case comes at a time when Shwetha is contesting for AMMA presidential post

മലയാളം വാർത്തകൾ/ വാർത്ത/Crime/

ശേത്വാ മേനോൻ സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമകളിലും പരസ്യങ്ങളിലും നഗ്നത പ്രദർശിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ്