Leading News Portal in Kerala

അനധികൃതമായി സേവനങ്ങളിൽ നിന്ന് വിട്ടുനിന്ന 51 ഡോക്ടര്‍മാരെ സർക്കാർ പിരിച്ചുവിട്ടു| 51 Doctors Dismissed for Unauthorised Absence in Kerala | Kerala


Last Updated:

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് നിർദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി

ആരോഗ്യമന്ത്രി വീണാ ജോർജ്ആരോഗ്യമന്ത്രി വീണാ ജോർജ്
ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്ന 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നു സര്‍ക്കാര്‍ പിരിച്ചുവിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിക്കാത്ത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാരെയാണ് നീക്കം ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.