Leading News Portal in Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ക്യു ആർ കോഡ് ഉപയോഗിച്ച് ദിവസേന 2 ലക്ഷം വരെ തട്ടിയെന്ന് ജീവനക്കാരികൾ|Employees admit to embezzling up to Rs 2 lakh daily from actor Krishnakumars daughter Diya Krishna firm | Kerala


Last Updated:

തട്ടിയെടുത്ത പണം മൂവരും വീതിച്ചെടുത്തെന്നും അതുപയോഗിച്ച് സ്കൂട്ടറും സ്വർണവും വാങ്ങിയെന്നും പോലീസ് കണ്ടെത്തി

News18News18
News18

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും പണം തട്ടിയെന്ന് സമ്മതിച്ച് ജീവനക്കാരികൾ. ക്യു ആർ കോഡ് ഉപയോഗിച്ച് കൈക്കലാക്കിയത് രണ്ട് ലക്ഷം വരെ. കീഴടങ്ങിയ വിനീത, രാധാകുമാരി എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

പ്രതികളെ ദിയയുടെ സ്ഥാപനത്തിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ എങ്ങനെയാണ് കൃത്യം നടത്തിയത് എന്നും ഇവർ വിശദീകരിച്ചു. തട്ടിയെടുത്ത പണം മൂവരും വീതിച്ചെടുത്തെന്നും അതുപയോഗിച്ച് സ്കൂട്ടറും സ്വർണവും വാങ്ങിയെന്നും പോലീസ് കണ്ടെത്തി. സംഭവത്തിലെ മറ്റൊരു പ്രതിയായ ദിവ്യ ഇപ്പോഴും കീഴടങ്ങിയിട്ടില്ല.

സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പണയം വച്ചിരിക്കുന്ന സ്വര്‍ണം വീണ്ടെടുക്കാനുള്ള നീക്കം തുടരുകയാണ്. നികുതി വെട്ടിക്കാന്‍ വേണ്ടി ദിയ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആര്‍ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇതു കളവാണെന്നും തെളിഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ക്യു ആർ കോഡ് ഉപയോഗിച്ച് ദിവസേന 2 ലക്ഷം വരെ തട്ടിയെന്ന് ജീവനക്കാരികൾ