‘എന്ത് വിലകൊടുക്കേണ്ടിവന്നാലും വിട്ടുവീഴ്ചയ്ക്കില്ല’; ട്രംപിൻ്റെ ‘തീരുവ ഭീഷണികൾക്കിടെ’ പ്രധാനമന്ത്രി നരേന്ദ്ര മോദി| India Will Never Compromise says PM Narendra Modi Amid Trumps Tariff threat | India
Last Updated:
‘ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയ്യാറാണ്’
‘കര്‍ഷകരുടെ താത്പര്യത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇന്ത്യയിലെ കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളില്‍ രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ തയ്യാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും വേണ്ടി ഇന്ത്യയും തയാറാണ്”, ട്രംപിന്റെ തീരുവകള്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മറുപടി.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രെയ്ൻ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു. ഓഗസ്റ്റ് 1ന് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കൂടിച്ചേര്‍ത്ത് ഇന്ത്യന്‍ ചരക്കുകള്‍ക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയര്‍ന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തില്‍വരും. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 21 ദിവസത്തെ സമയം.
ട്രംപിന്റെ തീരുമാനത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച ഇന്ത്യ, രാജ്യതാത്പര്യം സംരക്ഷിക്കാന്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. റഷ്യൻ എണ്ണയുടെ തുടർച്ചയായ ഇറക്കുമതിക്ക് മറുപടിയായി അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു, ഈ നീക്കത്തെ “അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും” എന്ന് വിശേഷിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം.
New Delhi,New Delhi,Delhi
August 07, 2025 11:31 AM IST
‘എന്ത് വിലകൊടുക്കേണ്ടിവന്നാലും വിട്ടുവീഴ്ചയ്ക്കില്ല’; ട്രംപിൻ്റെ ‘തീരുവ ഭീഷണികൾക്കിടെ’ പ്രധാനമന്ത്രി നരേന്ദ്ര മോദി