Leading News Portal in Kerala

രാജ്യത്ത് രണ്ടക്ക വളർച്ച കൈവരിച്ച ഏക സംസ്ഥാനമായി തമിഴ് നാട് ;വളര്‍ച്ച 11.19 ശതമാനം | Tamil Nadu records double-digit economic growth in real terms | India


Last Updated:

തമിഴ്‌നാടിന്റെ രണ്ടക്ക ജിഡിപി വളര്‍ച്ചയില്‍ വ്യവസായ പ്രമുഖരും സാമ്പത്തിക വിദഗ്ധരും ആത്മവിശ്വാസം പ്രകടിപ്പിച്ചു

News18News18
News18

തമിഴ് നാട് രാജ്യത്ത് രണ്ടക്ക വളർച്ച കൈവരിച്ച ഏക സംസ്ഥാനമായി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം(MoSPI)പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തമിഴ്‌നാടിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ(ജിഎസ്ഡിപി) 11.19 ശതമാനം വളര്‍ച്ച കൈവരിച്ചു. ഏപ്രിലില്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ 9.69 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. ഈ വര്‍ഷത്തെ ബജറ്റിലും 2024-25ലെ സാമ്പത്തിക സര്‍വെയിലും സംസ്ഥാനം 9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു പ്രവചനം.

  • മുന്‍ ഡിഎംകെ സര്‍ക്കാരിന്റെ അവസാന വര്‍ഷമായ 2010-11ല്‍ സംസ്ഥാനം രണ്ടക്ക വളര്‍ച്ച കൈവരിച്ചിരുന്നു. അന്ന് 13.12 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.
  • എന്നാല്‍ അന്ന് തമിഴ്‌നാടിന്റെ ജിഎസ്ഡിപി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 17.2 ലക്ഷം കോടി രൂപയുടെ നാലിലൊന്നില്‍ താഴെയായിരുന്നു(ഓഗസ്റ്റ് ഒന്നിന് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം).
  • ഏപ്രിലില്‍ വളര്‍ച്ചാ നിരക്ക് സംബന്ധിച്ചുള്ള പ്രവചനം നടത്തിയപ്പോള്‍ 9.69 ശതമാനം വളര്‍ച്ചയോടെ തമിഴ്‌നാടായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
  • നിലവില്‍ 11.1 ശതമാനം എന്നരണ്ടക്ക വളര്‍ച്ച കൈവരിച്ച രാജ്യത്തെ ഏക സംസ്ഥാനവും തമിഴ്‌നാടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
  • 2030 ആകുമ്പഴേക്കും ഒരു ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥ കൈവരിക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.
  • ഇതിന് 12 ശതമാനമെന്ന സുസ്ഥിര വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തണമെന്ന് ഈ വര്‍ഷം സംസ്ഥാന ആസൂത്രണ കമ്മിഷന്‍ തയ്യാറാക്കിയ സാമ്പത്തിക സര്‍വെയില്‍ പറഞ്ഞിരുന്നു.
  • തമിഴ്‌നാടിന്റെ ആദ്യത്തെ സാമ്പത്തിക സര്‍വെയായിരുന്നു ഇത്.
  • തമിഴ്‌നാടിനേക്കാള്‍ വലിയ സമ്പദ് വ്യവസ്ഥയുള്ള ഏക സംസ്ഥാനമായ മഹാരാഷ്ട്ര 7.27 ശതമാനം ജിഡിപി വളര്‍ച്ചയാണ് കൈവരിച്ചത്.
  • സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക, സ്ഥിതി വിവരക്കണക്ക് ഡയറക്ടറേറ്റില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയുള്ള MoSPI റിപ്പോർട്ട് പ്രകാരം ഏകദേശം തുല്യമായ ജിഎസ്ഡിപി ഉള്ള കര്‍ണാടകയും ഉത്തര്‍പ്രദേശും യഥാക്രമം 7.38 ശതമാനം, 8.99 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.
  • തമിഴ്‌നാടിന്റേതിന് തുല്യമായ ജിഎസ്ഡിപി ഉള്ള ഗുജറാത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.
  • ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2023-24 സാമ്പത്തിക വര്‍ഷം തമിഴ്‌നാടിന്റെ വളര്‍ച്ച 9 ശതമാനം കടന്നു.
  • പുതുക്കിയ കണക്കില്‍ മുന്‍ കണക്കുകൂട്ടലായ 8.23 ശതമാനത്തെ അപേക്ഷിച്ച് 9.26 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ട്.
  • 2024-25ല്‍ സ്ഥിര വിലയില്‍ സംസ്ഥാനത്തിന്റെ ആളോഹരി അറ്റ ആഭ്യന്തര ഉത്പാദനം 10.79 ശതമാനമായി വളര്‍ന്നിട്ടുണ്ട്.
  • 2024-25ല്‍ സ്ഥിര വിലയില്‍ സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം 1.97 ലക്ഷം രൂപയായിരുന്നു.
  • സംസ്ഥാനങ്ങളില്‍ കര്‍ണാടക മാത്രമാണ് ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തിയത്, 2.04 ലക്ഷം രൂപ.

തമിഴ്‌നാടിന്റെ രണ്ടക്ക ജിഡിപി വളര്‍ച്ചയില്‍ വ്യവസായ പ്രമുഖരും സാമ്പത്തിക വിദഗ്ധരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയാല്‍ വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് 12 ശതമാനം വളര്‍ച്ചാ നിരക്ക് മറികടക്കാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.