ടോൾപ്ലാസയിൽ ചീപ്പ് ഷോ; ചോദ്യംചെയ്ത പൊലീസുകാരനെ തല്ലിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേവന്ത് ബാബു അറസ്റ്റിൽ| auto driver arrested for attacking highway police officer in toll plaza | Crime
Last Updated:
സംഭവത്തിൽ വിഷ്ണു എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നെറ്റിയിൽ പരിക്കേറ്റു
കൊച്ചി: ടോൾപ്ലാസയിൽ വാഹനങ്ങളുടെ താക്കോൽ ഊരിയെടുത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. വരന്തരപ്പിള്ളി സ്വദേശി കരിയാട്ടുപറമ്പിൽ രേവത് ബാബു (28) ആണ് പിടിയിലായത്. പുതുക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസാധാരണമായ സമര രീതികളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആളാണ് രേവത് ബാബു.
ചൊവ്വാഴ്ച രാത്രി 12-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഓട്ടോയിൽ ടോൾപ്ലാസയിൽ എത്തിയ രേവത് ടോൾബൂത്ത് വഴി വാഹനങ്ങൾ കടത്തിവിടുകയും സമീപത്തുനിർത്തിയിട്ട വാഹനങ്ങളുടെ താക്കോൽ ഊരി എടുക്കുകയുമായിരിന്നു. വിവരമറിഞ്ഞെത്തിയ ഹൈവേ പൊലീസ് പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വിഷ്ണു എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നെറ്റിയിൽ പരിക്കേറ്റു.
പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു. പുതുക്കാട് എസ്ഐ വൈഷ്ണവ്, എഎസ്ഐ ജിജോ, ഹൈവേ പോലീസ് എസ്ഐ ബിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിയെ ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും അക്രമാസക്തനായി.
അതേസമയം, 2023-ൽ ആലുവയിൽ പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ട അന്യസംസ്ഥാന ദമ്പതികളുടെ കുട്ടിയുടെ കർമ്മങ്ങൾ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് ചെയ്തതും ഏറെ വിവാദമായിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ കാണാതായ സമയത്തും രേവന്ത് അവിടെ സമരം നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kochi [Cochin],Ernakulam,Kerala
August 07, 2025 10:20 AM IST
ടോൾപ്ലാസയിൽ ചീപ്പ് ഷോ; ചോദ്യംചെയ്ത പൊലീസുകാരനെ തല്ലിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേവന്ത് ബാബു അറസ്റ്റിൽ