‘നേതാക്കൾ ജ്യോത്സ്യനേ കാണാൻ പോകുന്നത് എന്തിന്?’ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം Criticism in cpm state committee against leaders meeting astrolgers | Kerala
Last Updated:
വിമർശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ലക്ഷ്യംവെച്ചുള്ളതാണെന്നാണ് സൂചന
പാർട്ടി നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നതിനെതിരെ സിപിഎമ്മിൽ വിമർശനം. പാർട്ടി സംസ്ഥാന സമിതിയോഗത്തിലാണ് വിമർശനമുയർന്നത്. നേതാക്കൾ ജ്യോത്സ്യനെ കാണാൻ പോകുന്നത് എന്ത് രാഷ്ട്രീയ ബോധ്യത്തിൻെറ അടിസ്ഥാനത്തിലാണെന്നും ഇത്തരം നടപടികൾ പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കുമെന്നനും യോഗത്തിൽ അഭിപ്രായമുയർന്നു. നേതാക്കൾ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്മാറണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവാണ് വിമർശനം ഉന്നയിച്ചത്. നേതാവാരാണെന്ന് പറയാതെയായിരുന്നു വിമർശനം.
Thiruvananthapuram,Kerala
August 07, 2025 10:21 PM IST