Leading News Portal in Kerala

കൂടോത്രത്തിലൂടെ ഭീഷണി; പത്താം ക്ളാസുകാരനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ട്യൂഷൻ അദ്ധ്യാപകൻ പിടിയിൽ Tuition teacher arrested for duping 10th grader of lakhs by threatening to harm him through black magic | Crime


Last Updated:

വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പ്രതി പണം കൈക്കലാക്കിയത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കൂടോത്രത്തിലൂടെ മാതാപിതാക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പത്താം ക്ളാസുകാരനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മുൻ ട്യൂഷൻ അദ്ധ്യാപകൻ പിടിയിൽ.കോഴിക്കോട് സ്വദേശിയായ രാഹുലാണ് പിടിയിലായത്. വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ ഗൂഗിൾ പേ അക്കൌണ്ട് വഴിയും നേരിട്ടുമാണ് രാഹുൽ പണം കൈക്കലാക്കിയത്.

ഇയാൾ മുൻപ് കുട്ടിക്ക് ട്യൂഷൻ എടുത്തിരുന്നു.2022 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മൂന്ന് മാസക്കാലം കൊണ്ട് 9 ലക്ഷത്തിലധികം രൂപയാണ് രാഹുൽ കൈക്കലാക്കിയത്. പണം തിരികെ ചോദിക്കുകയോ ആരോടെങ്കിലും പറയുകയോ ചെയ്താൽ മാതാപിതാക്കളെ കൂടോത്രം ചെയ്ത് അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

പണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ രക്ഷിതാക്കൾ വിവരം തിരക്കിയപ്പോഴാണ് കുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതി രാഹുൽ വാരണാസിയിയിലേക്ക് കടന്നു കഴിഞ്ഞിരുന്നു. പന്നീട് ഇയാൾ തിരുവനന്തപുരത്ത് എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.