Leading News Portal in Kerala

സുരേഷ് ഗോപിയെ കാണാനില്ലെന്ന് ട്രോൾ; എവിടെയുണ്ട് കേന്ദ്രമന്ത്രി?  Where is Union Minister Suresh Gopi as trolls surface that he is missing | India


Last Updated:

മന്ത്രി വി ശിവൻകുട്ടിയും ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപിയെ
പരോക്ഷമായി പരിഹസിച്ചിരുന്നു

News18News18
News18

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലും ഒഡീഷയില്‍ കന്യാസ്ത്രീകളും മലയാളി വൈദികനും ആക്രമിക്കപ്പെട്ടതിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിൽ നിന്നും പ്രതികരണങ്ങൾ വരാത്തതിനെത്തുർന്ന് നിരവധി വിമർശനങ്ങളായിരുന്നു വിവിധ കോണുകളിൽ നിന്നും ഉയർന്നത്. സുരേഷ്ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ് സമൂഹമാധ്യമത്തിലടക്കം ട്രോളുകൾ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. ‘തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’എന്ന് മന്ത്രി ശിവൻ കുട്ടിയും ‘ഞങ്ങള്‍ തൃശ്ശൂരുകാര്‍ തെരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക’എന്ന് ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയും ഫേസ് ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരുന്നു.

എന്നാൽ ശരിക്കും എവിടെയാണ് തൃശൂർകാർ ജയിപ്പിച്ച് ഡൽഹിയിലേക്കയച്ച നമ്മുടെ നടൻ? കേന്ദ്ര മന്ത്രി നിലവിൽ നോർത്ത് ഈസ്റ്റിലാണ്.മണിപ്പൂരിലെ വികസന പദ്ധതികളും ടൂറിസം സാധ്യതകളും അവലോകനം ചെയ്യാനും സർക്കാർ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനുമായി സുരേഷ്ഗോപി ബിഷ്ണുപൂർ ജില്ല വെള്ളിയാഴ്ച  സന്ദർശിച്ചിരുന്നു.

മിനി സെക്രട്ടേറിയറ്റ് കോംപ്ലക്സിൽ നടന്ന അവലോകന യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമ്മീഷണർ പൂജ ഇലങ്ബാം,  ബിഷ്ണുപൂർ എസ്പി, എഡിഎം, എസ്ഡിഒമാർ, ബിഡിഒമാർ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം സംവദിച്ചു.

വരുമാനം വർദ്ധിപ്പിക്കുന്നതിനും ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുമായി ലോക്തക് തടാകത്തെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം യോഗത്തിൽ സംസാരിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അധ്യാപകരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും സ്കൂൾ നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവേശനം വർദ്ധിപ്പിക്കുന്നതിനും പ്രത്യേക പരിശീലന പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് ശേഷം സുരേഷ് ഗോപി ബിഷ്ണുപൂർ ജില്ലാ ആശുപത്രി സന്ദർശിക്കുകയും രോഗികളുമായി സംവദിക്കുകയും ചെയ്തിരുന്നു.

summery: There has been a lot of criticism from various quarters over the lack of response from Union Minister Suresh Gopi regarding the arrest of Malayali nuns in Chhattisgarh and the attack on nuns and a Malayali priest in Odisha. Even trolls appeared on social media saying that Suresh Gopi was missing. Suresh Gopi now is in Bishnupur district in Manipur  to review development projects and tourism potential in Manipur and to assess the implementation of government schemes.