Leading News Portal in Kerala

കോഴിക്കോട് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; സഹോദരൻ ഒളിവിൽ|Death of elderly sisters in Kozhikode is murder young brother absconding | Kerala


Last Updated:

ഇവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലപ്പെട്ട ശ്രീജയ,പുഷ്പലളിത സഹോദരൻ പ്രമോദ്കൊല്ലപ്പെട്ട ശ്രീജയ,പുഷ്പലളിത സഹോദരൻ പ്രമോദ്
കൊല്ലപ്പെട്ട ശ്രീജയ,പുഷ്പലളിത സഹോദരൻ പ്രമോദ്

കോഴിക്കോട് തടമ്പാട്ടുതാഴത്ത് വയോധികനായ സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയത്.

ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയ സഹോദരൻ പ്രമോദ് ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

പ്രദീപും ശ്രീജയയും പുഷ്പലളിതയും കഴിഞ്ഞ മൂന്ന് വര്‍ഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇളയസഹോദരന്‍ പ്രമോദാണ് സഹോദരിമാര്‍ മരിച്ചു എന്ന് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്.

മരണവിവരമറിഞ്ഞു എത്തിയ ബന്ധുക്കൾ കാണുന്നത് രണ്ട് മുറികളിലായി വെള്ള പുതപ്പിച്ച നിലയിൽ കിടത്തിയ മൃതദേഹങ്ങളാണ്. എന്നാൽ ആ സമയം പ്രമോദ് അവിടെ ഉണ്ടായിരുന്നില്ല.

ഇയാളെ കുറിച്ച് വിവരമൊന്നും ലഭിക്കായതോടെയാണ് ബന്ധുക്കൾ പോലീസിനെ വിളിച്ചു വിവരം അറിയിച്ചത്. മരിച്ച ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യപ്രശനങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രമോദിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.