കേരളത്തിൽ 6 എണ്ണമടക്കം 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ ഇലക്ഷൻ കമ്മിഷൻ റദ്ദാക്കി Election Commission cancels registration of 334 political parties 6 of which are in Kerala | India
Last Updated:
തെരഞ്ഞെടുപ്പ് സമ്പ്രദായം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇലക്ഷൻ കമ്മിഷൻ
2019 മുതൽ ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.6 വർഷം തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ലെങ്കിൽ ആ പാർട്ടിയെ രജിസ്റ്റർ ചെയ്ത പാർട്ടികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാമെന്ന് രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. .തെരഞ്ഞെടുപ്പ് സമ്പ്രദായം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള 6 പാർട്ടികൾ റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്.ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷനൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്) ആർഎസ്പി ബി, സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിവയാണ് രജിസ്ട്രേഷൻ റദ്ദാക്കിയ കേരളത്തിലെ പാർട്ടികൾ. രജിസ്റ്റർ ചെയ്ത വിലാസത്തിൽ ഈ പാർട്ടികളുടെ ഓഫിസ് പ്രവർത്തിക്കുന്നില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉത്തർ പ്രദേശിൽ നിന്നുള്ള 115 പാർട്ടികളുടെ രജിസ്ട്രേഷനും റദ്ദാക്കി. വരും ദിവസങ്ങളിലും സമാനമായ നടപടി ഉണ്ടാകുമെന്നാണ് സൂചന.
രാഷ്ട്രീയ പാർട്ടികൾ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇലക്ഷൻ കമ്മിഷൻ ഇക്കഴിഞ്ഞ ജൂണിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് ഇലക്ഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. സിഇഒമാരുടെ എല്ലാ ശുപാർശകളും പരിഗണിച്ച ശേഷം കമ്മീഷൻ 334 പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളെ നിർത്താൻ കഴിയില്ല.
summery; The Election Commission has cancelled the registration of political parties that have not contested a single election since 2019. The registration of 334 political parties was cancelled. The Commission clarified that the action is part of its efforts to clean up the electoral system.The new move comes ahead of the Bihar assembly elections. Parties that have been removed from the list will not be able to field candidates to contest the elections.
New Delhi,Delhi
August 09, 2025 5:40 PM IST