Leading News Portal in Kerala

മലപ്പുറത്ത് ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയതിന് ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ|Two arrested for trying to kill employee by a car for delay in food delivery at a hotel in Malappuram | Kerala


Last Updated:

ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

News18News18
News18

മലപ്പുറത്ത് മലപ്പുറത്ത് ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയതിന് ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.

മലപ്പുറം കൊളത്തൂരിലാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂർ സ്വദേശി അബ്ദുൽ ഹകീം, നിസാമുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മലപ്പുറത്ത് ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയതിന് ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ