എംവി ഗോവിന്ദൻ തന്നെ കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ; അസുഖവിവരം അറിഞ്ഞ് കുടുംബസമേതമാണ് എത്തിയത്|Astrologer Madhava Poduval says cpm secretary MV Govindan visited him | Kerala
Last Updated:
എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടതിന് വിമർശനം ഉണ്ടായി എന്ന വിവാദങ്ങൾ പുകയുന്നതിനിടയിലാണ് ജ്യോത്സ്യൻ്റെ വിശദീകരണം
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണ്. മുഹൂർത്തമോ സമയമോ ഒന്നും എംവി ഗോവിന്ദൻ ചോദിച്ചിട്ടില്ലെന്നും അസുഖ വിവരം അറിഞ്ഞ് കുടുംബസമേതമാണ് അദ്ദേഹമെത്തിയതെന്നും മാധവ പൊതുവാൾ ഏഷ്യാനെറ്റ് ന്യൂസനോടു പറഞ്ഞു. എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടതിന് വിമർശനം ഉണ്ടായി എന്ന വിവാദങ്ങൾ പുകയുന്നതിനിടയിലാണ് ജ്യോത്സ്യൻ്റെ വിശദീകരണം.
എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ സാധിക്കുന്നതല്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ലെന്നും അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു.
അതേസമയം പാർട്ടിനേതാക്കൾ ജോത്സ്യനെ കാണാൻ പോയതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ. സമയം നോക്കാനല്ല എംവി ഗോവിന്ദന് പോയതെന്നും ജോത്സ്യൻമാരെ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോത്സ്യന്മാരുടെ വീടുകളിൽ പോകുന്നതും അവരുമായി ബന്ധമുണ്ടാകുന്നതും സാധാരണയാണ്. സമയം നോക്കാനെന്ന രീതിയിൽ ജോത്സ്യന്റെ അടുത്ത് സിപിഎമ്മിലെ ആരും പോയിട്ടില്ല. എന്റെ മണ്ഡലത്തില്‍ എത്ര ജോത്സ്യന്മാരുണ്ട്. ഞാന്‍ എത്ര ആള്‍ക്കാരുടെ വീട്ടില്‍ പോയിട്ട് വോട്ടു ചോദിച്ചിട്ടുണ്ട്. ഇതൊക്കെ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
Thiruvananthapuram,Kerala
August 09, 2025 8:27 PM IST
എംവി ഗോവിന്ദൻ തന്നെ കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ; അസുഖവിവരം അറിഞ്ഞ് കുടുംബസമേതമാണ് എത്തിയത്