കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകൾ കണ്ടെടുത്തു|Three mobile phones caught from Kannur Central Jail | Kerala
Last Updated:
ന്യൂ ബ്ലോക്കിലെ ടാങ്കിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെടുത്തത്
കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഉത്തരമേഖല ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ന്യൂ ബ്ലോക്കിന് സമീപം ടാങ്കിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ.
ജയിൽ സൂപ്രണ്ട് കെ വേണുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് എല്ലാ ആഴ്ചയും പരിശോധന ശക്തമാക്കിയത്.
അതിനിടെ ഇന്നലെ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും ഇയര്‍ഫോണുകളും കണ്ടെത്തി. ന്യൂ ബ്ലോക്കിലെ ടാങ്കിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെടുത്തത്.
ആറാം ബ്ലോക്കില്‍ കല്ലിനടിയിലും കുളിമുറിയിലെ ജനാലയില്‍ ഒളിപ്പിച്ച നിലയിലുമാണ് മറ്റ് മൊബൈലുകള്‍ കണ്ടെത്തി.
Kannur,Kannur,Kerala
August 10, 2025 12:12 PM IST