Leading News Portal in Kerala

ഒൻപതാംക്ലാസുകാരൻ മൊഴി മാറ്റി; കഴുത്തിൽ കത്തി വെച്ച് കഞ്ചാവ് നൽകിയെന്ന പരാതിയിൽ അമ്മൂമ്മയുടെ കാമുകനെ പൊലീസ് വിട്ടയച്ചു| Police release grandmothers boyfriend after 14-year-old changes his statement after being accused of giving her ganja at knifepoint | Crime


Last Updated:

മൊഴി മാറ്റിയതിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചി: അമ്മൂമ്മയുടെ കാമുകൻകഴുത്തിൽ കത്തി വെച്ച് കഞ്ചാവ് നൽകിയെന്ന പരാതിയിൽ പതിനാലുകാരൻ മൊഴിമാറ്റി. തന്നെ മദ്യമോ കഞ്ചാവോ ഉപയോഗിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നാണ് കുട്ടി ഇപ്പോൾ പറയുന്നത്. ഇതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്‌സാണ്ടറിനെ പൊലീസ് വിട്ടയച്ചു. മൊഴി മാറ്റിയതിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഇതും വായിക്കുക: ‘മതംമാറാമെന്ന് സമ്മതിച്ചിട്ടും ക്രൂരത തുടർന്നു’; കോതമംഗലത്തെ 23കാരിയുടെ കുറിപ്പ് പുറത്ത്

തനിക്ക് പലതവണ മദ്യം നൽകിയതായാണ് കുട്ടി ആദ്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിൽ ടിവി കണ്ടിരിക്കെ അമ്മൂമ്മയുടെ ആൺസുഹൃത്തായ പ്രബിൻ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ജന്മദിനത്തിൽ പ്രബിൻ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചെന്നും മൊഴി നൽകിയിരുന്നു. കുട്ടുകാരിൽ നിന്ന് വിവരങ്ങളറിഞ്ഞ പതിനാലുകാരന്റെ മാതാവ് പ്രബിനെതിരെ പൊലീസിൽ പരാതി നൽകിയത്.

ഇതും വായിക്കുക: പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിച്ചെന്ന് പരാതി; കോതമംഗലത്ത് 23കാരി ജീവനൊടുക്കി

അച്ഛൻ മരിക്കുകയും അമ്മ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്‌തതോടെ അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പരാതിക്ക് പിന്നാലെ പ്രബിൻ അലക്‌സാണ്ടറിനെ എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദമുണ്ടായതായി കുട്ടിയുടെ അമ്മ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മൊഴിമാറ്റിപ്പറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഒൻപതാംക്ലാസുകാരൻ മൊഴി മാറ്റി; കഴുത്തിൽ കത്തി വെച്ച് കഞ്ചാവ് നൽകിയെന്ന പരാതിയിൽ അമ്മൂമ്മയുടെ കാമുകനെ പൊലീസ് വിട്ടയച്ചു