Leading News Portal in Kerala

‘ലവ് ജിഹാദ് ഉള്ളതാണ്, കേരള സ്റ്റോറി സത്യവുമാണ്’; കോതമംഗലത്തെ 23കാരിയുടെ മരണത്തിൽ പി സി ജോർജ്|pc george facebook post on kothamangalam 23 year old woman death | Kerala


Last Updated:

കോതമംഗലത്തെ യുവതിയുടെ മരണത്തിൽ ലവ് ജിഹാദ് ആരോപണവുമായി ബിജെപി നേതാവ് പി സി ജോർജ്

News18News18
News18

കോതമംഗലത്തെ 23കാരിയായ ടിടിഐ വിദ്യാർത്ഥിനി സോനാ എൽദോസിന്റെ മരണത്തിൽ ലവ് ജിഹാദ് ആരോപണവുമായി ബിജെപി നേതാവ് പി സി ജോർജ്. ഇന്ന് കോതമംഗലം വരെ പോയാൽ ലവ് ജിഹാദിന് ഇരയായ ഒരു പാവം പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകൾ‌ കൂടി വീട്ടുകാരിൽ നിന്നും നടന്ന സഭവത്തിന്റെ പൊരുള്‍ അറിയാമെന്നും പി സി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

പി സി ജോർജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു

വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

ഞാൻ കുറച്ചധികം നാളുകളായി പറയുന്നു.

മാധ്യമങ്ങളും ഇടതു വലതു മുന്നണികളും ഇതൊക്കെ അറിയാമെങ്കിലും ആരെയോ ഭയന്ന് ഇതൊന്നും സമ്മതിക്കില്ല.അന്തി ചർച്ചകൾ നടക്കില്ല.

ഇന്ന് കോതമംഗലം വരെ പോയാൽ ലവ് ജിഹാദിനു ഇരയായ ഒരു പാവം പെൺകുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾ കൂടി വീട്ടുകാരിൽ നിന്നും നടന്ന സംഭവത്തിന്റെ പൊരുൾ അറിയാം.

ലവ് ജിഹാദ് ഉള്ളതാണ്

കേരള സ്റ്റോറി സത്യവുമാണ്.

ജിഹാദികളുടെ വോട്ട് ബാങ്കിനെ ഭയമുള്ളവനും

ഫണ്ട്‌ വാങ്ങുന്ന മാധ്യമങ്ങളും വാ തുറക്കില്ല. അത്രയേ ഉള്ളൂ.

ഇതിന്റെ വാർത്തകളും അന്തി ചർച്ചകളും ഒന്നും വേണ്ട.

അങ്ങനെ ചെയ്‌താൽ ബി ജെ പിക്കു കേരളത്തിൽ വളമാവും.

ഗാസയെക്കുറിച്ചും വടക്കേ ഇന്ത്യയിലെ സംഭവങ്ങളും നമുക്ക് ചർച്ച ചെയ്യാം.

മതേതര കേരളം

ഇതും വായിക്കുക: ‘മതംമാറാമെന്ന് സമ്മതിച്ചിട്ടും ക്രൂരത തുടർന്നു’; കോതമംഗലത്തെ 23കാരിയുടെ കുറിപ്പ് പുറത്ത്

മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ സ്വദേശിനിയുമായ 23കാരിയെ ശനിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുപോയിരുന്ന അമ്മ ‌ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്കാരം നടത്തി. പ്രണയവിവാഹത്തിനായി മതം മാറാൻ നിർബന്ധിച്ചിരുന്നുവെന്നും ശാരീരികവും മാനസികവുമായി ക്രൂരത നേരിട്ടുവെന്നും വ്യക്തമാക്കിയാണ് യുവതി ജീവനൊടുക്കിയത്.