Leading News Portal in Kerala

വെറും 8 മിനിറ്റിൽ തൃശൂര്‍ ആസ്ഥാനമായ ബാങ്കിന് നഷ്ടമായത് 10 കോടി| heist in esaf bank in madhya pradesh three armed men flee with 15 kg gold | Crime


Last Updated:

10 മുതൽ 15 കിലോ വരെ സ്വർണവും പണവും നഷ്ടമായതെന്നാണ് പ്രാഥമിക വിവരം. ആകെ നഷ്ടം 14 കോടി വരെയാകാമെന്നും അധികൃതർ വ്യക്തമാക്കി

കവർച്ചയുടെ സിസിടിവി ദൃശ്യംകവർച്ചയുടെ സിസിടിവി ദൃശ്യം
കവർച്ചയുടെ സിസിടിവി ദൃശ്യം

കേരളത്തിലെ തൃശൂർ ആസ്ഥാനമായ ഇസാഫ് ബാങ്കിന്റെ (ESAF Small Finance Bank) മധ്യപ്രദേശിലെ ശാഖയിൽ വൻ കവർച്ച. മധ്യപ്രദേശിലെ ഖിതോല ഗ്രാമത്തിലുള്ള ബാങ്കിൽ മൂന്ന് ആയുധധാരികൾ എട്ട് മിനിറ്റിനുള്ളിൽ കവർച്ച നടത്തിയത് 10 കോടിയിലധികം വിലമതിക്കുന്ന സ്വർണവും പണവും. ജബൽപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള സിഹോറ പ്രദേശത് തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോൾ കൃത്യം രാവിലെ 9 മണിക്കാണ് കവർച്ച നടന്നത്.

രാവിലെ ബാങ്ക് ജീവനക്കാർ ദൈനംദിന പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയാറെടുക്കുന്നതിനിടെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ മൂവർ സംഘം കവർച്ച നടത്തിയത്. സുരക്ഷാ ജീവനക്കാരൻ ഇല്ലാത്ത പ്രധാന കവാടത്തിലൂടെ ഓരോരുത്തരായാണ് കവർച്ചാ സംഘം ഉള്ളിലേക്ക് കടന്നത്. ഉടൻ തന്നെ ആറു ജീവനക്കാർക്കുനേരെ നാടൻ തോക്കുകൾ ചൂണ്ടി. “ആരെങ്കിലും ശബ്ദമുണ്ടാക്കുകയോ പൊലീസിനെ വിളിക്കാൻ ശ്രമിക്കുകയോ ചെയ്താൽ വെടിവയ്ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി,” ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മാനേജർ അലാറം സംവിധാനം ആക്ടിവേറ്റ് ചെയ്തെങ്കിലും ഭീഷണിക്ക് വഴങ്ങി ബാങ്കിന്റെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കറിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു. രാവിലെ 9.08 ന് മോഷ്ടാക്കൾ 10-15 കിലോഗ്രാം സ്വർണവും 5-6 ലക്ഷം രൂപയും പണവുമായി കടന്നതായി പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവമാണ് കവർച്ച എളുപ്പമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതും വായിക്കുക: ‘ആരാന്റെ മുതൽ വേണ്ടാന്ന് തീരുമാനിച്ചു’; 9 ദിവസം മുൻപ് കാണാതായ നാലുപവൻ താലിമാല വീട്ടുവരാന്തയിൽ; ഒപ്പം കത്തും

“ബാങ്കിൽ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല. പ്രവേശന കവാടം തുറന്നിട്ടിരുന്നു, ചാനൽ ഗേറ്റുകളും ഉണ്ടായിരുന്നില്ല. കവർച്ചാ സംഘം ബാങ്കിൽ പ്രവേശിച്ചപ്പോൾ അവരെ തടയാൻ ആരുമുണ്ടായിരുന്നില്ല.” – അഡീഷണൽ എസ്പി സൂര്യകാന്ത് ശർമ വിശദീകരിച്ചു. പൊലീസ് സൂപ്രണ്ട് സമ്പത്ത് ഉപാധ്യായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ബാങ്കിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

10 മുതൽ 15 കിലോ വരെ സ്വർണവും പണവും നഷ്ടമായതെന്നാണ് പ്രാഥമിക വിവരം. ആകെ നഷ്ടം 14 കോടി വരെയാകാമെന്നും അധികൃതർ വ്യക്തമാക്കി. ഹെൽമെറ്റും മുഖംമൂടിയും ധരിച്ചാണ് മൂന്ന് യുവാക്കൾ കവർച്ചക്കെത്തിയക്. ബാങ്കിൽ സുരക്ഷാ ജീവനക്കാരനില്ല എന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് മനസിലാക്കിയാണ് സംഘം കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Summary: ‌Three armed men executed a lightning-fast heist at the ESAF Small Finance Bank, (Headquarters in Thrissur) in Madhya Pradesh’s Khitola village on Monday morning, making off with gold and cash estimated to be worth over Rs 10 crore in less than eight minutes, police said.