’ഒരു എംഎൽഎ പോലുമില്ലാത്ത പാർട്ടി 60,000 വോട്ട് കള്ളവോട്ട് ചേർത്തത് കണ്ടുപിടിക്കാൻ സാധിച്ചില്ലെങ്കിൽ കെട്ടിത്തൂങ്ങി ചത്തൂടേ?’ കെ സുരേന്ദ്രൻ| Bjp leader k surendran challenges ldf and udf in thrissur allegations | Kerala
Last Updated:
‘എടോ ഞങ്ങൾ ഇവിടെ ഒരു എംഎൽഎ പോലുമില്ലാത്ത പാർട്ടി അനധികൃതമായി 60,000 കള്ളവോട്ട് ചേർക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ പാർട്ടി എന്ന അവകാശപ്പെടുന്ന സിപിഎമ്മും കേരളത്തിലെ ഏറ്റവും വലിയ ജനപിന്തുണയുള്ള പാർട്ടി എന്ന് പറയുന്ന യുഡിഎഫിന്റെയും പ്രവർത്തകർക്ക് അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ പോയി കെട്ടിത്തൂങ്ങി ചാകുന്നതായിരിക്കും നല്ലത്’
തൃശൂരിലെ ആരോപണങ്ങൾക്ക് സുരേഷ് ഗോപിയല്ല താനാണ് മറുപടിയേണ്ടതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ:
സുരേഷ് ഗോപി തൃശ്ശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മത്സരിക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആയിരുന്നു ഞാൻ. അപ്പൊ എനിക്കറിയാം എന്താ നടന്നത്, തിരഞ്ഞെടുപ്പിന്റെ പ്രചാരണം എങ്ങനെയായിരുന്നു വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ഞങ്ങൾ പാർട്ടി ചെയ്തത് ഇതെല്ലാം സംബന്ധിച്ച് വ്യക്തമായ മറുപടിയുണ്ട്.
നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വർഷത്തിൽ മൂന്ന് തവണ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഉള്ള വോട്ടർപട്ടിക പരിഷ്കരിക്കാനുള്ള സമയമനുവദിച്ചിട്ടുണ്ട്. നേരത്തെ അത് ഒരു വർഷമായിരുന്നു. ആറ് മാസത്തിൽ കൂടുതൽ സ്ഥിരതാമസമുള്ള ഏതൊരു പൗരനും ഒരു സ്ഥലത്ത് ചേർക്കാവുന്നതാണ്. ഏതാനും ചില വോട്ടുകൾ ഈ ജില്ലയുടെ മറ്റു സ്ഥലങ്ങളിൽ നിന്ന് ഏതാനും ചില വോട്ടുകൾ തൃശ്ശൂരിൽ പ്രവർത്തനത്തിന് ഭാഗമായി ചേർത്തിട്ടുണ്ട്. ഞങ്ങൾ ആറുമാസം മുമ്പ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഞാൻ എല്ലാവരെയും എതിരാളികളെ മുഴുവൻ ചാലഞ്ച് ചെയ്യുന്നു. വിരലിൽ എണ്ണാവുന്ന ഏതാനും ചില വോട്ടുകൾ വച്ചാണ് നിങ്ങൾ ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത് യുഡിഎഫും എൽഡിഎഫും ഇതുപോലെ കോൺഗ്രസിനെ എംഎൽഎമാർക്കും എംപിമാർക്കും സിപിഎമ്മിലെ എംഎൽഎമാർക്കും എംപിമാർക്കും ഒക്കെ ഇതുപോലെ പലസ്ഥലങ്ങളിലും വോട്ട് ഉണ്ട്.
സുരേഷ് ഗോപി കഴിഞ്ഞ രണ്ടു വർഷമായി തിരഞ്ഞെടുപ്പിന് മുമ്പ് പ്രത്യേകിച്ച് ഒരു വർഷം സമ്പൂർണമായി മുമ്പ് അമിത് ഷാജി വന്ന സമയത്ത് തന്നെ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഞങ്ങളുടെ പാർട്ടി തീരുമാനിച്ചതാണ്. വീട് വാടകയ്ക്ക് എടുത്ത് ശ്രീമാൻ സുരേഷ് ഗോപിയും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളും അദ്ദേഹത്തിൻറെ ഡ്രൈവറും സഹപ്രവർത്തകരും എല്ലാവരും ഇവിടെ തന്നെ ക്യാമ്പ് ചെയ്തു. അന്ന് യുഡിഎഫും എൽഡിഎഫും സുരേഷ് ഗോപി തൃശ്ശൂരിൽ വന്ന് തലകുത്തിമറിഞ്ഞാലും ഇവിടെ ജയിക്കില്ല എന്നതായിരുന്നു . 75000 വോട്ട് അധികം ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.
കേരളത്തിൽ ഒരു മന്ത്രി പറയുകയാണ് 60,000 കള്ളവോട്ട് ചേർത്തിട്ടുണ്ട് അതുകൊണ്ട് രാജിവെക്കണം എന്ന്. എനിക്ക് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കന്മാരോട് പറയാനുള്ളത്, എടോ ഞങ്ങൾ ഇവിടെ ഒരു എംഎൽഎ പോലുമില്ലാത്ത പാർട്ടി അനധികൃതമായി 60,000 ചേർക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ പാർട്ടി എന്ന അവകാശപ്പെടുന്ന സിപിഎമ്മും കേരളത്തിലെ ഏറ്റവും വലിയ ജനപിന്തുണയുള്ള പാർട്ടി എന്ന് പറയുന്ന യുഡിഎഫിന്റെയും പ്രവർത്തകർക്ക് അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ പോയി കെട്ടിത്തൂങ്ങി ചാകുന്നതായിരിക്കും നല്ലത്.
തെരഞ്ഞടുപ്പ് നടത്തിയത് സുരേഷ് ഗോപിയല്ല. ഞങ്ങളാണ്.
ഇന്ന് കോൺഗ്രസിന്റെ ഉന്നത നേതാവ് പറയുന്നു. വല്യ നേതാവ് തൃശ്ശൂരിൽ വലിയ പ്രഗത്ഭനായ നേതാവാണ്. നേരത്തെ എം എൽ എ ആയിട്ടുള്ള ആൾ. കെപിസിസി വൈസ് പ്രസിഡണ്ട് ആയ ആൾ അദ്ദേഹം പറയുകയാണ് നരേന്ദ്രമോദിയുടെ ബൂത്തിൽ ഒരു സന്യാസി മഠത്തിലെ 50 വോട്ടുകൾ ഒരേ അഡ്രസ്സിൽ ഒരേ ഹെഡിൽ കൊടുത്തിരിക്കുന്നു എന്ന്.
ഇവനൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് ?
കന്യാസ്ത്രീ മഠങ്ങളിലും ആശ്രമങ്ങളിലും എല്ലാം നൂറു വോട്ട് 50 വോട്ട് ആൾക്കാര് ചേർക്കുന്നുണ്ട്. അതൊന്നും വ്യാജവോട്ട് അല്ല. നിങ്ങൾക്ക് ശാന്തിഗിരി ആശ്രമത്തിലോ അമൃതാനന്ദമയി ആശ്രമത്തിലോ തൃശൂർ ബിഷപ്പ്ഹൗസിന്റെ കീഴിലുള്ള കന്യാസ്ത്രീ മഠങ്ങളിലോ പോയാൽ നിങ്ങൾക്ക് ഇത് അറിയാം.
Thrissur,Thrissur,Kerala
August 13, 2025 2:40 PM IST
’ഒരു എംഎൽഎ പോലുമില്ലാത്ത പാർട്ടി 60,000 വോട്ട് അനധികൃതമായി ചേർത്തത് കണ്ടുപിടിക്കാൻ സാധിച്ചില്ലെങ്കിൽ കെട്ടിത്തൂങ്ങി ചത്തൂടേ?’ കെ സുരേന്ദ്രൻ