Leading News Portal in Kerala

‘ഒട്ടും സംസ്‌കാരമില്ല’; ഡല്‍ഹി മെട്രോ ട്രാക്കില്‍ മകൻ മൂത്രമൊഴിച്ചതിന് പിതാവിനു വിമര്‍ശനം | Dad rebuked for child pee into the Delhi Metro track | India


Last Updated:

കുട്ടി റെയില്‍വെ ട്രാക്കില്‍ മൂത്രമൊഴിക്കുമ്പോള്‍ അച്ഛന്‍ അടുത്തു നില്‍ക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും

(വീഡിയോ ദൃശ്യം)(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)

ഡല്‍ഹി മെട്രോ ട്രാക്കില്‍ മകന്‍ മൂത്രമൊഴിച്ചതിന് പിതാവിനെതിരേ വിമര്‍ശനം. കുട്ടി റെയില്‍വെ ട്രാക്കില്‍ മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പ്രവർത്തിക്കെതിരേയും അതിനെ പിന്തുണച്ച പിതാവിനെതിരേയും വ്യാപക വിമര്‍ശനം ഉയര്‍ന്നു. പിതാവിന്റെ ഭാഗത്തുനിന്ന് അങ്ങേയറ്റം അപരിഷ്‌കൃതമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് പലരും കുറ്റപ്പെടുത്തി.

കുട്ടി റെയില്‍വെ ട്രാക്കില്‍ മൂത്രമൊഴിക്കുമ്പോള്‍ അച്ഛന്‍ അടുത്തു നില്‍ക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. നാണമില്ലാത്തവര്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു ഉപയോക്താവ് വീഡിയോ പങ്കുവെച്ചത്. ”അവര്‍ക്ക് നാണമില്ല. ഇന്ദര്‍ലോക് മെേ്രട സ്‌റ്റേഷനില്‍ പൊതുസ്ഥലത്ത് മകനെ കൊണ്ട് മൂത്രമൊഴിപ്പിക്കുന്നുവെന്നും” വീഡിയോയില്‍ പറയുന്നു.

കുട്ടി മൂത്രമൊഴിക്കുന്ന സമയത്ത് മറ്റൊരാള്‍ പിതാവിനെ സമീപിക്കുന്നതും വീഡിയോയിലുണ്ട്. അയാള്‍ ഡല്‍ഹി മെട്രോ ജീവനക്കാരനായിരിക്കാം. മകന്റെ പെരുമാറ്റത്തെക്കുറിച്ച് അയാള്‍ പിതാവിനെ ചോദ്യം ചെയ്തു. പിതാവ് മകനോടൊപ്പം നടന്നുപോകുന്നതും എന്തോകാര്യം സംസാരിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. വീഡിയോ എടുക്കുന്നയാള്‍ ഇന്ത്യയിലെ ഏറ്റവും അപരിഷ്‌കൃതരായ ആളുകള്‍ എന്ന് അവരെ വിളിച്ചുകൊണ്ട് വീഡിയോ പകര്‍ത്തുന്ന് തുടര്‍ന്നു. സാമൂഹികമാധ്യമമായ എക്‌സിലാണ് വീഡിയോ പങ്കുവെച്ചത്.

ഇത്തരം പെരുമാറ്റത്തിന് കനത്ത ശിക്ഷ നല്‍കണമെന്ന് നിരവധി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. “ഇത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മകനെക്കൊണ്ട് പിതാവ് ഇക്കാര്യം ചെയ്യിപ്പിക്കുന്നത്. മോശം രക്ഷാകര്‍ത്വത്തിന്റെ ഒരു മികച്ച ഉദാഹരണമാണിത്,” ഒരാള്‍ പറഞ്ഞു.

പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിന് ഇതേ ആളുകള്‍ തന്നെ സര്‍ക്കാരിനെയും രാജ്യത്തെയും കുറ്റപ്പെടുത്തുമെന്ന് മറ്റൊരാള്‍ പറഞ്ഞു.

“ട്രെയിനുകളിലെയും റെയില്‍വെ സ്റ്റേഷനുകളിയെയും ടോയിലറ്റുകള്‍ വൃത്തിഹീനമാണ്. അവ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാനാകും. എന്നാല്‍ മെട്രോ സ്‌റ്റേഷനുകളില്‍ ടോയ്‌ലറ്റുകളുണ്ട്. അവ വൃത്തിയുള്ളവയുമാണ്. പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ഒരു ഉപയോക്താവ് ചോദിച്ചു. എല്ലാവര്‍ക്കും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കണം. എന്നാല്‍ സ്വയം ഒന്നും ചെയ്യാന്‍ കഴിയുകയുമില്ല. ഈ മാനസികാവസ്ഥയ്ക്ക് മാറ്റം വരുത്തണം,” ഒരാള്‍ പറഞ്ഞു.

“സമൂഹത്തെ മലിനമാക്കുന്നത് ഇത്തരമാളുകളാണ്. എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ഇക്കാര്യങ്ങള്‍ മനുഷ്യര്‍ തന്നെയാണ് മെച്ചപ്പെടുത്തേണ്ടത്,” ഒരു ഉപയോക്താവ് പറഞ്ഞു.

ഇയാളുടെ ഈ പ്രവര്‍ത്തിക്ക് ഡിഎംആര്‍സി കനത്ത പിഴ ചുമത്തണമെന്നും മറ്റൊരാള്‍ ആവശ്യപ്പെട്ടു.

Summary: Dad rebuked after child peed into the Delhi Metro track