Leading News Portal in Kerala

‘സുരേഷ് ​ഗോപിയ്ക്ക് ഞങ്ങളുടെ അത്ര തൊലിക്കട്ടി ആയിട്ടില്ല’: ശോഭ സുരേന്ദ്രൻ | Shobha Surendran responds to Suresh Gopi’s silence on Thrissur vote controversy | Kerala


Last Updated:

മാധ്യമപ്രവർത്തകർക്ക് ഇങ്ങോട്ട് ആത്മാർത്ഥതയില്ലെങ്കിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി തിരികെ ആത്മാർത്ഥത കാണിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു

News18News18
News18

തൃശൂർ: വോട്ട് ചോർച്ച സംബന്ധിച്ച വിവാദങ്ങളിൽ സുരേഷ് ​ഗോപി മൗനം പാലിക്കുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സുരേഷ് ​ഗോപിയ്ക്ക് തങ്ങളുടെ അത്ര തൊലിക്കട്ടിയില്ലാത്തതിനാലാണ് പ്രതികരിക്കാത്തതെന്നാണ് ശോഭ പറഞ്ഞത്. ന്യൂസ് 18 കേരളയോടായിരുന്നു ശോഭയുടെ പ്രതികരണം.

ഞങ്ങളുടെയത്ര തൊലിക്കട്ടി സുരേഷ് ​ഗോപിയ്ക്ക് ആയിട്ടില്ല. ഞങ്ങളൊക്കെ ഈ ​ഗ്രൗണ്ടിൽ കിടന്ന് കുറെയേറെ നാളുകളായി കളിക്കുകയാണ്. അതുകൊണ്ട്, ഞങ്ങൾക്ക് കുറച്ചും കൂടി തൊലിക്കട്ടിയുമുണ്ട്. കുറെക്കൂടി കാര്യങ്ങളും ഞങ്ങൾക്ക് പറയാൻ സാധിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

സുരേഷ് ​ഗോപി മാധ്യമപ്രവർത്തകരോട് സ്നേഹത്തോടെയോ കൗതുകത്തോടെയോ തോളിലൊന്ന് കൈവെച്ചാൽ, പീഡനക്കേസിൽ അകത്തിടാൻ വേണ്ടി എത്ര വാർത്തകളാണ് മാധ്യമങ്ങൾ കൊടുക്കുന്നത്. ഇതും ചെയ്തത് മാധ്യമപ്രവർത്തകരിൽ ചിലരല്ലേ? മകളെപോലെ കണ്ടയൊരാളുടെ ഭാ​ഗത്തു നിന്നുപോലും സ്ത്രീ പീഡനക്കേസുണ്ടായി. കോഴിക്കോട് അങ്ങാടിയിൽ ഒരു കള്ളനെപ്പോലെ ജാമ്യമെടുക്കാനും ചോദ്യം ചെയ്യലിനും വരേണ്ട ​ഗതിക്കേട് ഈ കേരളത്തിലെ മാധ്യമപ്രവർത്തകർ സുരേഷ് ​ഗോപിയ്ക്ക് സമ്മാനിച്ചു. മാധ്യമപ്രവർത്തകർക്ക് ഇങ്ങോട്ട് ആത്മാർത്ഥതയില്ലെങ്കിൽ ഞങ്ങൾ തിരിച്ചു കൊടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.