Leading News Portal in Kerala

അങ്കണവാടി ജീവനക്കാരിയുടെ സ്വര്‍ണമാല കൊത്തിപ്പറന്ന കാക്കയെ നാട്ടുകാർ എറിഞ്ഞു വീഴ്ത്തി | Locals thrown down crow that stole Anganwadi worker gold | Kerala


Last Updated:

‍മൂന്നര പവന്റെ സ്വര്‍ണ മാലയാണ് കാക്ക കൊത്തി പറന്നത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂർ: മതിലകത്ത് അങ്കണവാടി ജീവനക്കാരിയുടെ മാല കൊത്തിക്കൊണ്ട് പോയ കാക്കയെ എറിഞ്ഞു വീഴ്ത്തി നാട്ടുകാർ. മതിലകം കുടുക്കവിള അങ്കണവാടി ജീവനക്കാരിയുടെ സ്വർണമാലയാണ് കാക്ക കൊത്തിക്കൊണ്ട് പോയത്.

കുടുക്കവളവ് പതിമൂന്നാം വാർഡിലെ 77-ാം നമ്പര്‍ ശിശുഭവന്‍ അങ്കണവാടി ജീവനക്കാരി ഷെര്‍ളി തോമസിന്റെ മൂന്നര പവന്റെ സ്വര്‍ണ മാലയാണ് അംഗണവാടിയുടെ കോണിപ്പടിയിലിരുന്ന കാക്ക കൊത്തി പറന്നത്. രാവിലെ അങ്കണവാടി വൃത്തിയാക്കുമ്പോള്‍ മാല ചൂലില്‍ ഉടക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോണിപ്പടിയില്‍ മാല ഊരിവച്ചിരുന്നു.

മാലയ്‌ക്കൊപ്പം ഒരു ഭക്ഷണപ്പൊതിയും ഉണ്ടായിരുന്നു. ഭക്ഷണം കൊത്തിയെടുക്കാന്‍ വന്ന കാക്ക സ്വർണമാലയുമായി പറന്നു പോയിരുന്നു. ഇതോടെ കാക്കയുടെ പിറകെയോടി നാട്ടുകാർ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.