തീവ്രവാദബന്ധമുള്ള പാനായിക്കുളവുമായി ബന്ധം; യുവതിയുടെ മരണത്തിൽ NIA അന്വേഷണം വേണമെന്ന് സിറോ മലബാർ സഭ| Syro Malabar Church demands NIA probe in kothamangalam woman death alleges related with terrorist-linked PanayiKulam | Kerala
Last Updated:
നിർബന്ധിത മതപരിവർത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്നും സിറോ മലബാർ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ പറഞ്ഞു
കോതമംഗലത്തെ 23കാരി ജീവനൊടുക്കിയതിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ. തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്. നിർബന്ധിത മതപരിവർത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്നും സിറോ മലബാർ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ പറഞ്ഞു.
യാക്കോബായ സഭ അംഗമായതുകൊണ്ടാണ് കൂടുതൽ പ്രതികരണങ്ങളിലേക്ക് കടക്കാത്തത്. നിർബന്ധിത മതപരിവർത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ല. കൃത്യമായ വകുപ്പ് ചുമത്തി കേസ് അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. ഈ വിഷയം തമസ്കരിക്കാൻ മറ്റു വിവാദങ്ങൾ ഉണ്ടാക്കുന്നു.
ഛത്തീസ്ഗഡ് വിഷയത്തിൽ വിഷയത്തിൽ ഇടപെടൽ നടത്തിയത് രാജീവ് ചന്ദ്രശേഖരും ഷോൺ ജോർജുമാണ്. കേന്ദ്രസർക്കാരിൽ ബന്ധമുള്ളവർ എന്ന നിലയിൽ അവർക്കായിരുന്നു ഇടപെടാൻ സാധിച്ചത്. അതുകൊണ്ടാണ് ആ നേതാക്കളുടെ പേര് പറഞ്ഞ് പാംപ്ലാനി പിതാവ് നന്ദി പറഞ്ഞത്. അവർക്ക് നന്ദി പറയേണ്ടത് സഭയുടെ കടമ. എല്ലാ രാഷ്ട്രീയ പാർട്ടികളും ആ വിഷയത്തിൽ ഇടപെട്ടു. അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ല.
സിപിഎം ഇക്കാര്യത്തിൽ നടത്തുന്ന പ്രതികരണം നിർഭാഗ്യകരം. മതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ സിപിഎം തയാറാകണം. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് രണ്ടുവർഷമായി സംസ്ഥാനസർക്കാർ പൂഴ്ത്തിവെച്ചു. ക്രൈസ്തവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി സർക്കാർ ഇടപെടുന്നില്ലെന്നും ജെയിംസ് കൊക്കാവയലിൽ പറഞ്ഞു.
Kochi [Cochin],Ernakulam,Kerala
August 13, 2025 1:41 PM IST