Leading News Portal in Kerala

ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും|Prime Minister Narendra Modi to visit US to attend UN summit may meet Trump | India


Last Updated:

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും വ്യാപാര വിഷയങ്ങളിൽ പൊതുവായ ഒരു നിലപാടിലെത്തുന്നതിനുമായി ട്രംപുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ട്

News18News18
News18

ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പങ്കെടുക്കുന്നതിനായ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചേക്കുമെന്ന് സൂചന. സന്ദർശന വേളയിൽ പ്രധാനമന്ത് അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടക്കാഴ്ച്ച നടത്തിയേക്കുമെന്നും സൂചന. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ ബുധനാഴ്ച സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.

ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സെപ്റ്റംബർ അവസാന വാരത്തിൽ പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരുക്കയാണ്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻജിഎയിൽ പങ്കെടുക്കുക എന്നതാണ് പ്രഥമ ലക്ഷ്യം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും വ്യാപാര വിഷയങ്ങളിൽ പൊതുവായ ഒരു നിലപാടിലെത്തുന്നതിനുമായി ട്രംപുമായി ചർച്ച നടത്തുക എന്നതും പ്രധാന ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ 26 ന് രാവിലെ പ്രധാനമന്ത്രി മോദിക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നതിനായി ഇന്ത്യ ഇതിനകം യുഎൻ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. അതേസമയം സെപ്റ്റംബർ 23 ന് ട്രംപ് യുഎൻജിഎയെ അഭിസംബോധന ചെയ്യും.

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ , ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഉൾപ്പെടെയുള്ള മറ്റ് ലോക നേതാക്കളുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎൻജിഎയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/

ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും