സ്കൂൾ അധ്യാപികയായ ഭാര്യക്ക് ശമ്പളം ലഭിക്കാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവം; കുടിശികയിൽ 25 ലക്ഷം അനുവദിച്ചു|Husband of school teacher ends life due to her unpaid salary get the 25 lakhs sanctioned in arrears | Kerala
Last Updated:
അധ്യാപികയുടെ 12 വർഷത്തെ ശമ്പള കുടിശികയിലാണു തുക അനുവദിച്ചത്. ബിൽ പാസായതോടെ തുക ബാങ്ക് അക്കൗണ്ടിലെത്തി
സ്കൂൾ അധ്യാപികയായ ഭാര്യയുടെ ശമ്പള കുടിശിക ലഭിക്കാൻ കാലതാമസം ഉണ്ടായതിൽ മനംനൊന്ത് ഭർത്താവ് ജിവനൊടുക്കിയ സംഭവത്തിൽ ശമ്പള കുടിശ്ശികയിലെ 29 ലക്ഷം രൂപ അനുവദിച്ചു.
നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ 12 വർഷത്തെ ശമ്പള കുടിശികയിലാണു തുക അനുവദിച്ചത്. ബിൽ പാസായതോടെ തുക അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലെത്തി.
ബാക്കിയുള്ള 23 ലക്ഷം രൂപ പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനാണ് തീരുമാനം. സർവീസിന്റെ അടിസ്ഥാനത്തിൽ ശമ്പളം എല്ലാ മാസവും നൽകാൻ നടപടികൾ പുരോഗമിക്കുകയാണ്.
ശമ്പളക്കുടിശിക നൽകാൻ കഴിഞ്ഞ വർഷം ഹൈക്കോടതി വിധി വന്നിട്ടും പത്തനംതിട്ട ഡി ഇഒ ഓഫിസിൽ മാസങ്ങളോളം നടപ്പാക്കാതെ ഇരുന്നത് വിവാദമായിരുന്നു.
ഇതിനിടെ അധ്യാപികയുടെ ഭർത്താവു വടക്കേച്ചരുവിൽ വി.ടി.ഷിജോയെ അത്തിക്കയത്ത് വീടിനു സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതോടെ പ്രതിഷേധമുയർന്നിരുന്നു. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ 3 ജീവനക്കാരെ വിദ്യാഭ്യാസ വകുപ്പ് പിന്നീടു സസ്പെൻഡ് ചെയ്തു.
Pathanamthitta,Kerala
August 14, 2025 3:21 PM IST
സ്കൂൾ അധ്യാപികയായ ഭാര്യക്ക് ശമ്പളം ലഭിക്കാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവം; കുടിശികയിൽ 25 ലക്ഷം അനുവദിച്ചു