Leading News Portal in Kerala

വര്‍ഷങ്ങളായി അവിഹിതബന്ധമുണ്ടായിരുന്ന സ്ത്രീയുടെ മകളെ 33-കാരന്‍ പീഡിപ്പിച്ചു കൊലപ്പെടുത്തി|A 33-year-old man sexually assaulted and murdered daughter of woman he had an affair with for years | Crime


Last Updated:

സംഭവം നടന്ന ദിവസം പ്രതിയുടെ ഭാര്യയും രണ്ട് കുട്ടികളും തന്റെ മാതാപിതാക്കളുടെ അടുത്ത് പോയിരിക്കുകയായിരുന്നു

News18News18
News18

സഹോദരി സഹോദരന്മാര്‍ തമ്മിലുള്ള ബന്ധത്തെ ആദരിക്കുന്ന ഒരു ഉത്സവമാണ് രക്ഷാ ബന്ധന്‍. എന്നാല്‍ അതേ ദിവസം തന്നെ കൈയ്യില്‍ രാഖി കെട്ടിയ ബന്ധു സഹോദരിയായ ഒരു യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്.

സംഭവത്തില്‍ 33-കാരനായ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതിയുടെ അമ്മായിയുടെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. രക്ഷാബന്ധന്‍ ദിനത്തില്‍ അവള്‍ പ്രതിയുടെ കൈയ്യില്‍ രാഖി കെട്ടിയിരുന്നു. ആഘോഷത്തിനുശേഷം മദ്യപിച്ചെത്തിയ യുവാവ് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പത്ത് വര്‍ഷം മുമ്പ് പ്രതിക്ക് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവുമായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് അമര്‍ ഉജ്വല റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ബന്ധം കാരണം പിന്നീട് രണ്ട് കുടുംബങ്ങളും തമ്മില്‍ വഴക്ക് ഉണ്ടായി. കുടുംബം ഇരുവരെയും ബന്ധത്തില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടുപേരും അതിന് വഴങ്ങിയില്ല.

എട്ട് വര്‍ഷം മുമ്പ് ഈ യുവാവും ഇറ്റാവയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുമായി വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചു. ഇതോടെ ഇയാളും കൊല്ലപ്പെട്ട പെണ്‍കുട്ടിയും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു. അന്വേഷണത്തില്‍ അമ്മായിയുമായുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചെല്ലാം പ്രതി തന്നെ സമ്മതിച്ചു. ഈ സ്ത്രീയുടെ ഭര്‍ത്താവ് അതായത് പ്രതിയുടെ അമ്മാവന് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും യുവാവ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

2015-ല്‍ പ്രതിക്ക് 23 വയസ്സുള്ളപ്പോഴാണ് ഈ ബന്ധം ഉണ്ടായിരുന്നത്. അന്ന് പെണ്‍കുട്ടിക്ക് നാല് വയസ്സാണ് പ്രായം. വീട്ടിലെ ചില ജോലികള്‍ ചെയ്യാന്‍ പെണ്‍കുട്ടിയുടെ അമ്മ ഒരിക്കല്‍ തന്നെ അവരുടെ വീട്ടിലേക്ക് വിളിച്ചതായി പ്രതി പറയുന്നു. ആ സമയത്താണ് ഇരുവരും തമ്മില്‍ ശാരീരിക ബന്ധം ആരംഭിച്ചതെന്നും യുവാവ് വെളിപ്പെടുത്തി. ഇത് ഏകദേശം രണ്ട് വര്‍ഷത്തോളം തുടര്‍ന്നു.

പതിവായി ഇയാള്‍ ആ വീട്ടിലേക്ക് എത്തിയത് കുടുംബാംഗങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കി. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇരുവരെയും ഒരുമിച്ച് പിടിച്ചു. ഈ ബന്ധം അവസാനിപ്പിക്കാന്‍ കുടുംബം ശ്രമിച്ചു. പക്ഷേ, ഇരുവരും തയ്യാറായില്ല. 2017-ല്‍ യുവാവ് മറ്റൊരു വിവാഹം കഴിച്ചു. ഇതിനുശേഷം ഇരു കുടുംബങ്ങളും ഈ വിഷയം പരസ്പരം സംസാരിച്ചിട്ടില്ല. അതേസമയം, പെണ്‍കുട്ടിയുടെ അച്ഛന്‍ യുവാവിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രതിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയും ഒരേ സമുദായത്തില്‍ നിന്നുള്ളതാണെന്നും അവരുടെ ഗ്രാമത്തില്‍ ഏഴ് കുടുംബങ്ങള്‍ മാത്രമാണ് താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു. സംഭവം നടന്ന ദിവസം പ്രതിയുടെ ഭാര്യയും രണ്ട് കുട്ടികളും ഇറ്റാവയിലെ തന്റെ മാതാപിതാക്കളുടെ അടുത്ത് പോയിരിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പെണ്‍കുട്ടിയുടെ നഖങ്ങളിലും കൈകളിലും മുടി കണ്ടെത്തി. പ്രതിയുടെ മുടിയുമായി താരതമ്യം ചെയ്യാന്‍ പോലീസ് ഈ സാമ്പിളുകള്‍ ശേഖരിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ഝാന്‍സിയിലെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ തെളിവുകള്‍ ഇരയ്ക്ക് നീതി ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ഉടന്‍ തന്നെ പ്രതിയെ ശിക്ഷിക്കാന്‍ കഴിയുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുണ്ട്.