Leading News Portal in Kerala

News18 മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കാൻ  നിർദേശം|state womens commission directs dgp to take case against actor vinayakan for showering abuse on media person Aparna kurup | Kerala


Last Updated:

ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനെയാണ് വിനായകൻ അസഭ്യം പറഞ്ഞത്

വിനായകൻവിനായകൻ
വിനായകൻ

ന്യൂസ് 18 മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷന്റെ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ന്യൂസ് 18 ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനെതിരായ അസഭ്യ വർഷത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടൽ. ഐടി ആക്ട് 67, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, ബിഎൻഎസ് അപവാദ പ്രചാരണം എന്നീ വകുപ്പുകളിലാണ് കേസെടുക്കാൻ നിർദ്ദേശം.

അതേസമയം അപർണ കുറുപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള യൂണിയൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ).

ഈ ക്രിമിനൽ നടപടിക്ക്​ കേസെടുത്ത്​ വിനായകനെ അറസ്റ്റ്​ ചെയ്യണമെന്നും വനിതാ മാധ്യമപ്രവർത്തകയെ മോശമായി ചിത്രീകരിച്ചതിനും അവഹേളിച്ചതിനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ്​ വരുത്തണമെന്നും KUWJയുടെ പരാതിയിൽ പറയുന്നു.