Leading News Portal in Kerala

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന ഭീഷണിയില്ലെന്ന് ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ; കേസ് എട്ട് ആഴ്ചത്തേക്ക് മാറ്റിവച്ചു Action Council tells Supreme Court that there is no threat of Nimisha Priyas death sentence being carried out soon case adjourned for eight weeks | India


Last Updated:

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചർച്ചകൾ തുടരുകയാണെന്നും ആക്ഷൻ കൗൺസിൽ കോടതിയിൽ

സുപ്രീംകോടതി, നിമിഷ പ്രിയസുപ്രീംകോടതി, നിമിഷ പ്രിയ
സുപ്രീംകോടതി, നിമിഷ പ്രിയ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട്  സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി.വധശിക്ഷയ്ക്ക് ഉടൻ ഭീഷണിയില്ലെന്നും ഇരയുടെ കുടുംബവുമായി ചർച്ചകൾ തുടരുകയാണെന്നും അറിയിച്ചതിനെത്തുടർന്ന് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് മാറ്റി വച്ചത്.

അതേസമയം നിമിഷപ്രിയയുടെ മോചനത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് തയാറല്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാരോ ഷെയ്ഖ് ഹബീബ് ഉമറോ തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും ഫത്താഹ് മഹ്ദി കുറിച്ചു.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ഓഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന ഭീഷണിയില്ലെന്ന് ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയിൽ; കേസ് എട്ട് ആഴ്ചത്തേക്ക് മാറ്റിവച്ചു