Leading News Portal in Kerala

കോതമംഗലത്തെ 23കാരിയുടെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്| Catholic Congress demands central agency probe into death of 23-year-old in Kothamangalam | Kerala


Last Updated:

വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻ്റെ പുറകിൽ സംഘടിതമായ സംവിധാനങ്ങൾ ഉണ്ട് എന്ന സൂചനയാണ് നൽകുന്നത്. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം

കത്തോലിക്കാ കോൺഗ്രസ്കത്തോലിക്കാ കോൺഗ്രസ്
കത്തോലിക്കാ കോൺഗ്രസ്

കൊച്ചി: വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയ ശേഷം പീഡനത്തിനും മതംമാറ്റ നിർബന്ധത്തിനും വിധേയയായി മരണത്തിന് വിധേയയായ 23കാരിയുടെ മരണവും അതിലേക്ക് നയിച്ച സാഹചര്യവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്. യുവതിയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് കത്ത്.

ഇതും വായിക്കുക: കോതമംഗലത്തെ യുവതിയുടെ മരണം; NIA അന്വേഷണം ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽ‌കി

വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻ്റെ പുറകിൽ സംഘടിതമായ സംവിധാനങ്ങൾ ഉണ്ട് എന്ന സൂചനയാണ് നൽകുന്നത്. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം. രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും വോട്ട്ബാങ്ക് പ്രീണനത്തിനായി വിഷയത്തെ താമസ്കരിക്കുന്നത് പ്രതിഷേധാർഹമാണ്. അതുകൊണ്ടാണ് ഇത്തരം ഹീനകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഒറ്റപ്പെട്ട സംഭവമായും ചില വ്യക്തികളുടെ മാത്രം കാര്യമായും ഈ വിഷയത്തെ നിസാരവൽക്കരിക്കാതെ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.

ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ ഡോ ഫിലിപ്പ് കവിയിൽ, ജന. സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ പ്രൊഫ കെ എം ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, തോമസ് ആന്റണി, തമ്പി എരുമേലിക്കര, ജോമി ഡോമിനിക്, ഡോ കെ പി സാജു, അഡ്വ മനു വരാപ്പള്ളി എന്നിവർ സംസാരിച്ചു.