Leading News Portal in Kerala

മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞുനിര്‍ത്തി 2 കോടി കവർന്നു| Armed gang stops car robbed Rs 2 crore in Malappuram | Crime


Last Updated:

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: തിരൂരങ്ങാടി തെയ്യാലിങ്ങലില്‍ ആയുധങ്ങളുമായെത്തിയ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി രണ്ട് കോടി രൂപ കവര്‍ന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് കവര്‍ന്നത്. കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍പടിയില്‍ വെച്ചാണ് പണം കവര്‍ന്നത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്.

Summary: Armed gang stops car robbed Rs 2 crore in Tirurangadi, Malappuram.