Leading News Portal in Kerala

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിൽ ബസിടിച്ച് 13-കാരി മരിച്ചു; പിതൃസഹോദരിക്ക് പരിക്ക്|13-year-old girl dies after being hit by bus on scooter while crossing national highway | Kerala


Last Updated:

ചികിത്സയിലുള്ള മുത്തശ്ശിയെ കാണാൻ പോകുന്നതിനിടെയാണ് അപകടം

News18News18
News18

പാലക്കാട്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശിയെ കാണാൻ പിതൃസഹോദരിക്കൊപ്പം പോകവേ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. കൊട്ടേക്കാട് ആനപ്പാറ സ്വദേശി സതീഷിന്റെയും ഷിബയുടെയും മകൾ ആരതി (13) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന പിതൃസഹോദരി കൊടുമ്പ് കരിങ്കരപ്പള്ളി അമ്പലപ്പറമ്പ് ദേവി സുരേഷിനെ (38) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രനഗർ മൂകാംബിക വിദ്യാനികേതൻ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് ആരതി.

തിങ്കളാഴ്ച വൈകുന്നേരം 5.15നാണു സംഭവം. മമ്പറം ഭാഗത്തെ കടയിൽ കയറിയ ശേഷം ഇരുവരും സ്കൂട്ടറിൽ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുകയായിരുന്നു. മെഡിക്കൽ കോളജിനു മുന്നിലെത്തിയപ്പോൾ ദേശീയപാത മുറിച്ചുകടക്കുന്നതിനായി തിരിയുന്നതിനിടെ ഗുരുവായൂരിൽ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർടിസി ബസ് പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരതി മരിച്ചിരുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ബസ് ഡ്രൈവറുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.