Leading News Portal in Kerala

സത്യം പറയാൻ പറ്റാത്ത അവസ്ഥ; മലപ്പുറം പരാമർശത്തിൽ പിന്നോട്ടില്ല; വെള്ളാപ്പള്ളിനടേശൻ|Its impossible to tell the truth Will not back down on Malappuram reference Vellappally Natesan | Kerala


Last Updated:

കേരളത്തിൽ എസ്എൻഡിപിക്ക് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അത്രയും മലപ്പുറത്ത് ഒരു സമുദായത്തിനുണ്ടെന്നും ആ അസന്തുലിതാവസ്ഥ പരിഹരക്കണമെന്നും വെള്ളാപ്പള്ളി നടേശൻ

News18News18
News18

കായംകുളം : മലപ്പുറത്ത് എസ്എൻഡിപിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ലെന്ന് പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപള്ളി നടേശൻ. കായംകുളത്ത് നടന്ന എസ്എൻഡിപി യോഗം ശാഖാനേതൃത്വസംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു. മതസൗഹാർദ്ദം തകർത്തുവെന്നാണ് പറയുന്നത്. സത്യം പറയാൻ പറ്റാത്ത അവസ്ഥയാണ്.

രാജ്യം ഭരിക്കേണ്ടത് എങ്ങനെയാണെന്ന് മതശക്തിക്കൾ കൽപ്പികയാണ്. കേരളത്തിൽ എസ്എൻഡിപിക്ക് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അത്രയും മലപ്പുറത്ത് ഒരു സമുദായത്തിനുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കണം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാസ്ഥ പരിഹരിക്കുന്നതിന് മുസ്‌ലിംലീഗിനൊപ്പവും ക്രൈസ്തവ പിന്നോക്ക വിഭാഗത്തിന് ഒപ്പവും എസ്എൻഡിപി സമരരംഗത്ത് ഒപ്പമുണ്ടായിരുന്നു. എന്നാൽ ഭരണത്തിൽ വന്നതിന് ശേഷം മറ്റ് സമുദായങ്ങൾക്ക് നേട്ടമുണ്ടായപ്പോൾ എസ്എൻഡിപി പിന്തള്ളപെട്ടുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.