‘നന്ദി’; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി Nuns arrested in Chhattisgarh meet bjp state president Rajiv Chandrashekhar in Delhi | India
Last Updated:
ബന്ധുക്കൾക്കൊപ്പമാണ് കന്യാസ്ത്രീകൾ രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്
മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച കന്യാസ്ത്രീകളായ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും ഡൽഹിയിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ടു. ബന്ധുക്കൾക്കൊപ്പമാണ് ഇരുവരും രാജീവ് ചന്ദ്രശേഖറിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ജാമ്യം ലഭിക്കാന്‍ സഹായിച്ചതിന് നന്ദി പറയാനാണ് എത്തിയതെന്നും കേസ് പിന്‍വലിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചതായും സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ ബൈജു മാളിയേക്കല്‍ പറഞ്ഞു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാൻ രാജീവ് ചന്ദ്രശേഖർ ദുർഗ് ജയിലിലെത്തിയിരുന്നു. കേസിൽ ജാമ്യം മാത്രമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. എഫ്ഐആർ അടക്കം റദ്ദാക്കുന്നതിലെ നിയമനടപടി എങ്ങനെയെന്നതിൽ ആശയക്കുഴപ്പമുള്ള സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഛത്തീസ്ഗഡ് സര്‍ക്കാർ അനൂകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കന്യാസ്ത്രീകൾക്ക് ബിജെപി സംസ്ഥാന ഘടകം എല്ലാ നിയമ പിന്തുണയും നൽകുമെന്നും കൂടിക്കാഴ്ചയിൽ പങ്കെടുത്ത ബിജെപി നേതാവ് അനൂപ് ആന്റണി പറഞ്ഞു.
അതേസമയം കന്യാസ്ത്രീകളുടെ നിരപരാധിത്വം കോടതിയിൽ തെളിയിക്കട്ടെ എന്ന നിലപാടാണ് ചത്തീസ്ഗഡ് ബിജെപിക്ക്.കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടികൾ ബജരംഗ്ദൾ പ്രവർത്തകർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല
New Delhi,Delhi
August 16, 2025 7:54 PM IST