വോട്ടർപട്ടികയിലെ ക്രമക്കേട്; പിശകുകൾ ഉചിതമായ സമയത്ത് പാർട്ടികൾ ഉന്നയിക്കണമായിരുന്നുവെന്ന് ഇലക്ഷൻ കമ്മിഷൻ irregularities in voter list Parties should have raised errors at appropriate time says Election Commission | India
Last Updated:
പ്രശ്നങ്ങൾ ശരിയായ സമയത്ത് ശരിയായ മാർഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പിന് മുമ്പ് തിരുത്താൻ കഴിയുമായിരുന്നുവെന്നും കമ്മിഷൻ വ്യക്തമാക്കി
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ച വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പിശകുകൾ ഉചിതമായ സമയത്ത് പാർട്ടികൾ ഉന്നയിക്കണമായിരുന്നുവെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി.എതിർപ്പുകളും മറ്റും ഉന്നയിക്കേണ്ട സമയത്ത് രാഷ്ട്രീയ പാർട്ടികൾ വോട്ടർ പട്ടികയിലെ പിശകുകളുടെ വിഷയം ഉന്നയിക്കണമായിരുന്നുവെന്ന് കമ്മിഷൻ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികളുമായി ഇലക്ഷൻ കമ്മിഷൻ ഇലക്ടറൽ പട്ടിക പങ്കിടുമെന്നും, അങ്ങനെ എന്തെങ്കിലും പിശകുകൾ യഥാർത്ഥമാണെങ്കിൽ, ആ വോട്ടെടുപ്പിന് മുമ്പ് അവ തിരുത്താൻ കഴിയുമെന്നും കമ്മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
“അടുത്തിടെ, ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും മുൻകാലങ്ങളിൽ തയ്യാറാക്കിയവ ഉൾപ്പെടെയുള്ള വോട്ടർ പട്ടികയിലെ പിശകുകളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നുണ്ട്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും ഉന്നയിക്കാൻ ഉചിതമായ സമയം ആ ഘട്ടത്തിലെ ക്ലെയിമുകളുടെയും എതിർപ്പുകളുടെയും കാലയളവായിരിക്കും. അതാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സ്ഥാനാർത്ഥികളുമായും വോട്ടർ പട്ടിക പങ്കിടുന്നതിന് പിന്നിലെ ലക്ഷ്യം. പ്രശ്നങ്ങൾ ശരിയായ സമയത്ത് ശരിയായ മാർഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കിൽ, ബന്ധപ്പെട്ട എസ്ഡിഎം ഇആർഒമാർക്ക് തെറ്റുകൾ യഥാർത്ഥമാണെങ്കിൽ, തിരഞ്ഞെടുപ്പിന് മുമ്പ് തിരുത്താൻ കഴിയുമായിരുന്നു’- ഇലക്ഷൻ കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ വോട്ടർ പട്ടികയുടെ സൂക്ഷ്മപരിശോധനയെ സ്വാഗതം ചെയ്യുന്നതായി കമ്മീഷൻ പറഞ്ഞു. .തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച പത്രസമ്മേളനം നടത്തും.വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കമ്മിഷൻ്റെ പ്രതികരണം.
New Delhi,Delhi
August 16, 2025 10:25 PM IST
വോട്ടർപട്ടികയിലെ ക്രമക്കേട്; പിശകുകൾ ഉചിതമായ സമയത്ത് പാർട്ടികൾ ഉന്നയിക്കണമായിരുന്നുവെന്ന് ഇലക്ഷൻ കമ്മിഷൻ