Leading News Portal in Kerala

വിവാഹിതയായ സ്ത്രീ മലയാളി യുവാവിനൊപ്പം ഒളിച്ചോടി; കർണാടകത്തിൽ ലൗവ് ജിഹാദ് ആരോപിച്ച് ഹിന്ദു സംഘടനകള്‍|Married woman eloped with Malayali man Hindu organizations allege love jihad in Karnataka | India


Last Updated:

യുവതിയെ കണ്ടെത്തി പോലീസ് തിരിച്ചെത്തിച്ചെങ്കിലും യുവാവിനെതിരെ ലൗവ് ജിഹാദിന് കേസെടുക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍

News18News18
News18

ചിക്കമംഗളൂരുവിലെ മുഡിഗെരെയില്‍ വിവാഹിതയായ സ്ത്രീ മലയാളി യുവാവിനൊപ്പം ഒളിച്ചോടിയതില്‍ ലൗവ് ജിഹാദ് ആരോപിച്ച് ഹിന്ദു സംഘടനകളുടെ പ്രതിഷേധം. സംഭവത്തില്‍ യുവാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ ബാങ്കല്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധവുമായെത്തി.

ബങ്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് യുവതി. കേരളത്തില്‍ നിന്നുള്ള മറ്റൊരു സമുദായപ്പെട്ട യുവാവിനൊപ്പമാണ് ഇവര്‍ ഒളിച്ചോടിയത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അവരെ കണ്ടെത്തി തിരിച്ചെത്തിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് ലൗവ് ജിഹാദ് ആണെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുന്നത്. യുവതിയെ കണ്ടെത്തി പോലീസ് തിരിച്ചെത്തിച്ചെങ്കിലും യുവാവിനെതിരെ ലൗവ് ജിഹാദിന് കേസെടുക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍. യുവാവിനെതിരെ മുദ്രാവാക്യം വിളിച്ചത്തിയ ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചു.

സ്റ്റേഷനുമുന്നില്‍ ദേശീയപാത ഉപരോധിച്ചാണ് ഹിന്ദു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നീട് പ്രതിഷോധക്കാരുമായി സംസാരിക്കാമെന്ന് പോലീസ് ഉറപ്പുനല്‍കി. മുഡിഗെരെ താലൂക്കില്‍ ലൗവ് ജിഹാദ് നടക്കുന്നുണ്ടെന്നും വിവാഹിതയായ സ്ത്രീയുമായി ഒളിച്ചോടിയ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മുസ്ലീം യുവതികളെ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ബസനഗൗഡ പാട്ടീല്‍ യത്‌നന്‍ എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/

വിവാഹിതയായ സ്ത്രീ മലയാളി യുവാവിനൊപ്പം ഒളിച്ചോടി; കർണാടകത്തിൽ ലൗവ് ജിഹാദ് ആരോപിച്ച് ഹിന്ദു സംഘടനകള്‍