സിപിഎമ്മിൽ പരാതി ചോർച്ചയെന്ന് ആരോപണം; പൊളിറ്റ് ബ്യൂറോയ്ക്കു നൽകിയ പരാതി മാനനഷ്ട കേസിൽ കോടതി രേഖ Allegations of a complaint being leaked in CPM complaint submitted to Politburo become Court document in defamation case | Kerala
Last Updated:
പരാതി ചോർത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ മകനെന്ന് ആരോപണം
സിപിഎമ്മിൽ പരാതി ചോർച്ചാ വിവാദം. ലണ്ടൻ ആസ്ഥാനമായുള്ള മലയാളസിനിമാ നിർമാതാവ് രാജേഷ് കൃഷ്ണക്കെതിരേ ചെന്നൈയിലെ സിനിമാ ബന്ധമുള്ള മലയാളി ബിസിനസുകാരൻ മുഹമ്മദ് ഷെർഷാദ് സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കു നൽകിയ പരാതി കോടതി രേഖയായി എന്നാണ് ആരോപണം.
പരാതി ചോർത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ മകൻ ശ്യാമെന്ന് ആരോപിച്ച്
ഷെർഷാദ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് പരാതി നൽകിയ പരാതിയുടെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ നൽകിയ മാനനഷ്ട കേസിൽ വിവാദകത്ത് ഭാഗമായതോടെ പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്നാണ് ചോദ്യം.
പത്തനംതിട്ട സ്വദേശിയും മമ്മൂട്ടിയുടെ ‘പുഴു ‘ അടക്കമുള്ള ചിത്രങ്ങളുടെ നിർമാതാവുമായ
രാജേഷ് കൃഷ്ണയെ മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസിൽ ലണ്ടനിൽ നിന്നുള്ള പ്രതിനിധിയായി നിശ്ചയിച്ചിരുന്നു. എന്നാൽ സമ്മേളനം തുടങ്ങിയപ്പോൾ പ്രവേശനം അനുവദിച്ചില്ല. ഇത് റിപ്പോർട്ട് ചെയ്ത ചില മാധ്യമങ്ങൾക്കെതിരെ രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ട കേസിലാണ് ഈ സംഭവ വികാസങ്ങൾ.
Thiruvananthapuram,Kerala
August 17, 2025 10:46 AM IST