Leading News Portal in Kerala

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; 3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു|Amoebic encephalitis strikes again in Kozhikode 3-month-old baby and young man test positive for the disease | Kerala


Last Updated:

കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ഒരു നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

News18News18
News18

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർക്കും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും ഒരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയായി ആശുപത്രിയിൽ ചികിത്സയിലാണ്.

കുഞ്ഞ് ഓമശ്ശേരി സ്വദേശിയാണ്. യുവാവ് അന്നശ്ശേരി സ്വദേശിയാണ്. മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.

കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ഒരു നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടി നീന്തൽ പരിശീലിച്ച കുളത്തിൽ ആരും ഇറങ്ങരുതെന്നാണ് നിർദേശം.