Leading News Portal in Kerala

‘ഇന്ത്യൻ ഉൽപ്പന്നങ്ങളെ വിശ്വസിക്കുക;പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുക’; ട്രംപിന്റെ തീരുവ ഭീഷണിക്കിടെ പ്രധാനമന്ത്രി മോദി trust Indian products and raise voice for local products says PM Modi amid Trumps tariff threat | India


Last Updated:

പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി ചെലവഴിക്കുന്ന പണം ഇന്ത്യയ്ക്കുള്ളിൽ തന്നെ തുടരുമെന്നും പ്രധാനമന്ത്രി

News18News18
News18

‘പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദിക്കുക’ എന്ന മന്ത്രം പിന്തുടരാനും ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാനും ഇന്ത്യയിലെ വ്യാപാരികളോടും കടയുടമകളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും അത്തരം ഉൽപ്പന്നങ്ങൾക്കായി ചെലവഴിക്കുന്ന പണം ഇന്ത്യയ്ക്കുള്ളിൽ തന്നെ വിനിമയം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ നടന്ന ഒരു ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ വിശ്വാസമർപ്പിക്കുക. നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക. ഇന്ത്യക്കാർ ഇന്ത്യയിൽ നിർമ്മിച്ച വസ്തുക്കൾ മാത്രം തിരഞ്ഞെടുക്കാൻ തീരുമാനിക്കണം.” പ്രധാനമന്ത്രി പറഞ്ഞു.

“വോക്കൽ ഫോർ ലോക്കൽ(പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദിക്കുക) എന്ന മന്ത്രത്തോടെയാണ് രാജ്യത്തെ ജനങ്ങൾ ഖാദി സ്വീകരിച്ചത്. അതുപോലെ, രാഷ്ട്രം മെയ്ഡ് ഇൻ ഇന്ത്യ ഫോണുകളിലും വിശ്വാസം അർപ്പിച്ചു. പതിനൊന്ന് വർഷം മുമ്പ്, നമുക്ക് ആവശ്യമായ മിക്ക ഫോണുകളും നമ്മൾ ഇറക്കുമതി ചെയ്തിരുന്നു. ഇന്ന്, ഭൂരിഭാഗം ഇന്ത്യക്കാരും മെയ്ഡ് ഇൻ ഇന്ത്യ ഫോണുകൾ ഉപയോഗിക്കുന്നു. എല്ലാ വർഷവും നമ്മൾ 30–35 കോടി മൊബൈൽ ഫോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട്, അവ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ ഉൾപ്പെടിത്തിയ 25 ശതമാനം അധിക തീരുവ ഉൾപ്പെടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പ്രാദേശിക ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കമെന്ന് മോദി ആവശ്യപ്പെട്ടത്. യുക്തി രഹിതവും ന്യായീകരിക്കാനാകാത്തതുമാണ് യുഎസിന്റെ നടപടി എന്നാണ് ഇന്ത്യ യുഎസിന്റെ തീരുമാനത്തെ വിമർശിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/

‘ഇന്ത്യൻ ഉൽപ്പന്നങ്ങളെ വിശ്വസിക്കുക;പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുക’; ട്രംപിന്റെ തീരുവ ഭീഷണിക്കിടെ പ്രധാനമന്ത്രി മോദി