കോട്ടയത്ത് റിട്ടയേർഡ് എസ് ഐ ലോഡ്ജിൽ മരിച്ച നിലയിൽ |Retired sub inspector found dead inside loadge room in kottayam | Kerala
Last Updated:
റിട്ടയർ ചെയ്തതിന് ശേഷം ഇയാൾ കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു
കോട്ടയം: പാലാ മുത്തോലിയിൽ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലായില്‍ എസ്ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി ജി (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
റിട്ടയർ ചെയ്തതിന് ശേഷം ഇയാൾ കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി ഈ ലോഡ്ജിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരമറിഞ്ഞത്. കട്ടിലില്‍ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണകാരണം വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് പാലാ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Kottayam,Kerala
August 17, 2025 3:00 PM IST